കാർഷിക മേഖലയിൽ തരിശ് ഭൂമിയിലെ കൃഷിക്ക് ധനസഹായം, കവുങ്ങ് കൃഷിക്ക് ജൈവവള വിതരണം, തെങ്ങ് കൃഷിക്ക് സബ്‌സിഡി, പച്ചക്കറി കൃഷിക്ക് സ്ഥിരം കൂലി ചെലവ്, സ്ഥിരം നെല്‍ കൃഷിക്ക് സബ്‌സിഡി, തേനീച്ചയും തേനിച്ച കൂടും, മണ്‍ച്ചട്ടി വിതരണം തുടങ്ങിയ പദ്ധതികൾക്കായി 47 ലക്ഷം രൂപ വകയിരുത്തി.
കുടിവെള്ളം, തെരുവു വിളക്കുകള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രൈമറി വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശീലനത്തിനും ബജറ്റിൽ പ്രത്യേകം തുക നീക്കി വച്ചിട്ടുണ്ട്. വിദ്യാഭ്യാസം, മാലിന്യ നിര്‍മാര്‍ജനം, സാംസ്‌കാരികം, ഭിന്നശേഷി ക്ഷേമം, തൊഴിലുറപ്പ് പദ്ധതി, മീൻപിടുത്ത തുടങ്ങിയ മേഖലകളെയും ബജറ്റിൽ പരാമർശിക്കുന്നു.
Keywords: Kasaragod, Kerala, News, Budget, Agriculture, Development Project, Vegitable, Drinking Water, Students, Top-Headlines, Kasaragod municipal budget with emphasis on agriculture, welfare and development.