city-gold-ad-for-blogger
Aster MIMS 10/10/2023

Budget | ഭവന നിർമാണത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ്

കാസർകോട്: (www.kasargodvartha.com) ഭവന നിർമാണത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി കൊണ്ടുള്ള കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ് വൈസ് പ്രസിഡണ്ട് പിഎ അശ്റഫലി അവതരിപ്പിച്ചു. പഞ്ചായതിന്റെ 2023-24 വർഷത്തെ ബജറ്റിൽ 41,83,14,393 രൂപ വരവും, 41,60,69,835 രൂപ ചെലവും 22,44,558 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

Budget | ഭവന നിർമാണത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ്

കാർഷിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമാക്കികൊണ്ട് കൃഷിക്ക് 1,49,44,000 രൂപ വകയിരുത്തി. നെൽകൃഷിക്ക് കൂലി ചിലവ്, പച്ചക്കറി കൃഷി, പശുവളർത്തൽ, ക്ഷീര വികസനം, ചെറുകിട ജലസേചനം, മണ്ണ് സംരക്ഷണം, കാർഷിക പ്രദർശന തോട്ടം തുടങ്ങിയവയ്ക്കും തുക വകയിരുത്തിട്ടുണ്ട്. ഗ്രാമീണ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത് പരിധിയിലുള്ള ഭവന രഹിതമരായ കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനായി 2,49,00,000 രൂപയും നീക്കിവെച്ചിട്ടുണ്ട്.

ബ്ലോക് പഞ്ചായത്, ഭിന്നശേഷി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അവരുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കായി 26 ലക്ഷം രൂപയും അതിദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ട് 60 ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ടുകൊണ്ട് തൊഴിൽ ലഭ്യമാക്കുന്നതിനായി 27,83,26,000 രൂപ നീക്കിവെച്ചു.

Budget | ഭവന നിർമാണത്തിനും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകി കാസർകോട് ബ്ലോക് പഞ്ചായത് ബജറ്റ്

കുമ്പള, ബദിയടുക്ക കമ്യൂണിറ്റി ഹെൽത് സെന്ററുകളുടെ വികസനത്തിനായും ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ വാങ്ങുന്നതിനും 1,18,00,000 രൂപ മാറ്റി വെച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗത്തിനായി 29,50,400 രൂപയും വകയിരുത്തി. വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെ വനിതാ ക്ഷേമത്തിനായി 50 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി 1,09,72,000 രൂപയും, പട്ടികവർഗ ക്ഷേമത്തിനായി 33,25,000 രൂപയും പശ്ചാത്തല മേഖലയുടെ വികസനത്തിനായി 1,26,30,900 രൂപയും നീക്കി വെച്ചിട്ടുണ്ട്.

ബജറ്റ് അവതരണ യോഗത്തിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സിഎ അധ്യക്ഷത വഹിച്ചു. സെക്രടറി വിബി വിജു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ അശ്റഫ് കർള, സമീം അൻസാരി, സകീന അബ്ദുല്ല ഹാജി, മെമ്പർമാരായ ബദ്റുൽ മുനീർ, ഹനീഫ് പാറ, സിവി ജെയിംസ്, സുകുമാര കുദ്രെപാടി, കലാഭവൻ രാജു, ജമീല അഹ്‌മദ്‌, നസീർ, ജയന്തി, പ്രേമ ഷെട്ടി, അശ്വിനി കെഎം തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Budget, Panchayath, Agriculture, Vegitable, Kumbala, Badiyadukka, Top-Headlines, Kasaragod Block Panchayat budget presented.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL