Join Whatsapp Group. Join now!
Aster MIMS 06/06/2023

Obituary | കരുണം സിനിമയിലെ നായിക എലിയാമ്മ അന്തരിച്ചു; വിടവാങ്ങിയത് 'ചാച്ചാമ്മ ചേട്ടത്തിയെ' അവതരിപ്പിച്ച് പ്രേക്ഷക മനസുകള്‍ കീഴടക്കിയ കാസര്‍കോട്ടെ മുത്തശ്ശി

Karunam movie heroine Eliyamma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) 2000ല്‍ ജയരാജ് സംവിധാനം ചെയ്ത 'കരുണം' സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുന്നുംകൈ വാഴപ്പള്ളിയിലെ തടത്തില്‍ ഏലിയാമ്മ (99) അന്തരിച്ചു. കരുണം സിനിമയില്‍ ചാച്ചാമ്മ ചേട്ടത്തിയെ അവതരിപ്പിച്ചാണ് ഏലിയാമ്മ പ്രേക്ഷക മനസുകള്‍ കീഴടക്കിയത്. 76-ാം വയസിലായിരുന്നു ഇവര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്.
             
Eliyamma, Karunam Movie, News, Kerala, Kasaragod, Top-Headlines, Cinema, Film, Obituary, Karunam movie heroine Eliyamma passed away.

കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളാല്‍ തിരസ്‌കരിക്കപ്പെടുന്ന വയോധികരായ ദമ്പതിമാരുടെ കഥയാണ് ഏലിയാമ്മയും കുര്യന്‍ ജോസഫ് എന്ന വാവച്ചനും ചേര്‍ന്ന് അവതരിപ്പിച്ചത്. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രത്തിനെ തേടിയെത്തിയത്. 2000ല്‍ മാടമ്പ് കുഞ്ഞുകുട്ടന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2001ല്‍ ഗോള്‍ഡന്‍ പീകോക്ക് അവാര്‍ഡും സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.
    
Eliyamma, Karunam Movie, News, Kerala, Kasaragod, Top-Headlines, Cinema, Film, Obituary, Karunam movie heroine Eliyamma passed away.

ഭര്‍ത്താവ്: പരേതനായ തടത്തില്‍ മത്തായി ഔസേപ്പ്. മക്കള്‍: ലീലാമ്മ, കുട്ടിയമ്മ, പരേതയായ റോസമ്മ, ജോസഫ്, സെബാസ്റ്റ്യന്‍, ജോസ്, സണ്ണി. മരുമക്കള്‍: മത്തായി, പാപ്പച്ചന്‍ കോട്ടയം, പരേതനായ രാജന്‍, മേരി, ത്രേസ്യമ്മ, സലീന. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിതേരിയില്‍.

Keywords: Eliyamma, Karunam Movie, News, Kerala, Kasaragod, Top-Headlines, Cinema, Film, Obituary, Karunam movie heroine Eliyamma passed away.
< !- START disable copy paste -->

Post a Comment