Join Whatsapp Group. Join now!
Aster mims 04/11/2022

Karnataka Election | കർണാടകയിൽ 80 കഴിഞ്ഞവർക്ക് 'വോട് അറ്റ് ഹോം' പരീക്ഷിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ; വീട്ടിൽ വോട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തും

Karnataka Election: Vote From Home Option For Those Above 80 Years Of Age#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) രാജ്യത്ത് ആദ്യമായി അടുത്ത കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ് കഴിഞ്ഞവർക്ക് വീട്ടിൽ വോട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. മൂന്ന് ദിവസമായി സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർചകളിലാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്. പോളിംഗ് ബൂതിൽ എത്താൻ സന്നദ്ധരായവരെ വോട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തും.

Mangalore, Karnataka, News, Top-Headlines, News, Latest-News, Election, Vote, Poll, Karnataka Election: Vote From Home Option For Those Above 80 Years Of Age.

എല്ലാ രാഷ്ട്രീയ പാർടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട് രേഖപ്പെടുത്താനായി 'സാക്ഷം' മൊബൈൽ ആപ്ലികേഷനും സ്ഥാനാർഥികൾക്ക് പത്രിക സമർപിക്കാൻ 'സുവിധ' മൊബൈൽ ഫോൺ ആപ്ലികേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇതും കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാം. സ്ഥാനാർഥികൾക്ക് പൊതുയോഗങ്ങൾക്കും റാലികൾക്കും തെരഞ്ഞെടുപ്പ് കമീഷൻ അനുമതി തേടേണ്ടത് സുവിധ ആപ് വഴിയാവും.

നിങ്ങളുടെ സ്ഥാനാർഥിയെ അറിയുക (കെവൈസി) പ്രചാരണം തെരഞ്ഞെടുപ്പ് കമീഷൻ നടത്തും. കുറ്റവാളി പശ്ചാത്തലത്തലമുള്ളവരെ സ്ഥാനാർഥികളാക്കുന്ന രാഷ്ട്രീയ പാർടികൾ അതിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ വോടർമാർക്ക് നൽകേണ്ടിവരുമെന്ന് കമീഷൻ ഉണർത്തി.

കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിൽ 36 സീറ്റുകൾ പട്ടിക ജാതി വിഭാഗത്തിനും 15 എണ്ണം പട്ടിക വർഗത്തിനും സംവരണം ചെയ്തതായി കമീഷൻ അറിയിച്ചു. 5.21കോടി വോടർമാരാണ് സംസ്ഥാനത്തുള്ളത്. നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്ന മെയ് 24ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തും.

Keywords: Mangalore, Karnataka, News, Top-Headlines, News, Latest-News, Election, Vote, Poll, Karnataka Election: Vote From Home Option For Those Above 80 Years Of Age.

Post a Comment