എംഎൽഎയുടെ മകനും കെഎഎസ് ഓഫീസറുമായ എംവി പ്രശാന്തിനെ അഴിമതി കേസിൽ ലോകായുക്ത പൊലീസ് ഈമാസം രണ്ടിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥനായ ഇയാളിൽ നിന്ന് 40 ലക്ഷം രൂപയാണ് ലോകായുക്ത ആദ്യം പിടിച്ചെടുത്തത്. തുടർന്ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപ കിട്ടിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ വ്യവസ്ഥകളോടെ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ എംഎൽഎ തന്റെ അടക്ക വിറ്റ പണമാണ് ലോകായുക്ത കൊണ്ടുപോയത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജസ്റ്റിസ് കെ നടരാജന്റെ ബെഞ്ച് ജാമ്യ ഹരജി തള്ളുകയായിരുന്നു.
Keywords: Mangalore, National, News, Karnataka, BJP, MLA, Arrest, Bribe, Case, Bail, Police, Top-Headlines, Karnataka BJP MLA Arrested In Bribery Case After Interim Bail Rejected.
< !- START disable copy paste -->