കണ്ണൂര്‍: (www.kasargodvartha.com) കോവിഡ് ബാധിതനായ വയോധികന്‍ മരിച്ചു. 89 വയസുകാരനാണ് മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക് പറഞ്ഞു. കോവിഡ് പ്രോടോകോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് ജില്ലയില്‍ കോവിഡ് ബാധിതന്‍ മരിക്കുന്നത്. കണ്ണൂരില്‍ മൂന്നുപേര്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞദിവസങ്ങളിലാണ് നേരിയ വര്‍ധനവ് ഉണ്ടായത്. തുടര്‍ന്ന് ആശുപത്രികളില്‍ എത്തുന്നവരും പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു.
Keywords: news, Kerala, State, Kannur, Top-Headlines, Death, COVID-19, health, Treatment, hospital, Kannur: 89 Year old man died of Covid-19