പയ്യന്നൂര്‍: (www.kasargodvartha.com) കുഞ്ഞിമംഗലത്ത് വാഹനാപകടത്തില്‍ 19 കാരന് ദാരുണാന്ത്യം. മാടായി വാടിക്കല്‍ എസ് എ പി സ്റ്റോപിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാന്‍(19) ആണ് മരിച്ചത്. ആണ്ടാം കൊവ്വലില്‍ ടിപര്‍ ലോറിയും ബുളറ്റ് ബൈകും കൂട്ടിയിടിച്ചാണ് ഇരുചക്രവാഹന യാത്രികനായ യുവാവ് മരിച്ചത്.
പയ്യന്നൂരിലെ ജി ടെക് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. നിഷാന്‍ ഓടിച്ച ബുളറ്റും ടിപറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ച് തെറിച്ചുവീണ നിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Keywords: news, Kerala, State, Top-Headlines, Payyanur, Accident, Accidental Death, Youth, Kannur: 19 year old boy died in road accident