Join Whatsapp Group. Join now!
Aster mims 04/11/2022

K Surendran | 'കാസര്‍കോട്ടെ ജനങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നു'; ടാറ്റ ആശുപത്രി പൊളിക്കുന്നത് സര്‍കാരിന്റെ അലംഭാവമെന്ന് കെ സുരേന്ദ്രന്‍

K Surendran says that demolition of Tata hospital is negligence of government, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ടെ ജനങ്ങളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന സംസ്ഥാന സര്‍കാരിന്റെ സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി പൊളിച്ച് മാറ്റുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 30 വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്ന് പറഞ്ഞ് കോടികള്‍ മുടക്കി പണിത ആശുപത്രി പൊളിച്ച് മാറ്റുന്നത് സര്‍കാരിന്റെ അലംഭാവം കാരണമാണ്. സര്‍കാര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപണി നടത്താത്തത് കൊണ്ടാണ് 60 കോടി മുടക്കി ടാറ്റ സിഎസ്ആര്‍ ഫണ്ടില്‍ നിര്‍മിച്ച ആശുപത്രി പൊളിക്കേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
       
Latest-News, Kerala, Kasaragod, Top-Headlines, K.Surendran, Political-News, Politics, BJP, CPM, Government, Hospital, K Surendran says that demolition of Tata hospital is negligence of government.

കോവിഡ് സമയത്ത് ജില്ലയില്‍ നല്ലൊരു ആശുപത്രി ഇല്ലാത്തതിനാല്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ടിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. നിര്‍മിച്ച് നല്‍കിയത് ടാറ്റ ആണെങ്കിലും പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍കാര്‍ ഒന്നും ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. കോവിഡിന് ശേഷം ആശുപത്രി മറ്റുരോഗങ്ങള്‍ക്ക് ഉപയോ?ഗിക്കാമെന്ന സര്‍കാരിന്റെ വാക്ക് പാഴ് വാക്കാവുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച തറ നാശാവസ്ഥയിലാണ്. ആശുപത്രിയിലെ കണ്ടൈനറുകളിലെല്ലാം വ്യാപകമായ ചോര്‍ചയാണ്. എന്നിട്ടും സര്‍കാര്‍ ഒന്നും ചെയ്തില്ലെന്നത് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന സംസ്ഥാനത്തിലെ ഒരു ജില്ലയില്‍ നല്ലൊരു ആശുപത്രി പോലും ഇല്ല. ഉള്ള ആശുപത്രി ഇല്ലാതാക്കുന്നതിലാണ് സര്‍കാര്‍ താത്പര്യം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, K.Surendran, Political-News, Politics, BJP, CPM, Government, Hospital, K Surendran says that demolition of Tata hospital is negligence of government.
< !- START disable copy paste -->

Post a Comment