യുപിഎ സര്‍കാരിന്റെ കാലത്ത് 2013-14 വര്‍ഷത്തില്‍ 32,992 കോടി രൂപ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിക്കായി ബജറ്റില്‍ നീക്കിവെച്ചത്. അതേസമയം മോദി സര്‍കാര്‍ കൊറോണ കാലഘട്ടത്തില്‍ 111170.86 കോടി രൂപയാണ് 2021-2022 ല്‍ ചിലവാക്കിയത്. അത് മറച്ചുവച്ചാണ് സിപിഎം - കോണ്‍ഗ്രസ് മുന്നണികള്‍ കള്ള പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇരുമുന്നണികളും തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയ ചട്ടുകമായി ഉപയോഗിക്കുകയാണ്. ദിനേശ് ബീഡി തൊഴിലാളികളെ രാഷ്ട്രീയമായി ചൂഷണം ചെയ്തത് പോലെ നിലവില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ചുഷണം ചെയ്യുകയാണ്. പാര്‍ടി പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴില്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തുന്ന സിപിഎം ജനപ്രതിനിധികളും നേതാക്കളും തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിക്കാവശ്യമായ പണം കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഏറ്റവും കുടുതല്‍ പണം 2020-21 സാമ്പത്തിക വര്‍ഷം ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത് 61500 കോടി രൂപയാണെങ്കിലും പിന്നീട് അത് വര്‍ധിപ്പിച്ചു 111170.86 കോടി രൂപയാക്കി റീവൈസ് ചെയ്തതാണ്. 2021-22 ബജറ്റില്‍ നീക്കിവെച്ച പണം 73000 കോടി രൂപയായിരുന്നെങ്കിലും പിന്നീട് ആ തുക വര്‍ധിപ്പിച്ച് 98467.85 കോടി രൂപ അനുവദികുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം ആവശ്യപ്പെട്ട 6.49 കോടി ജനങ്ങളില്‍ 6.48 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കി. അതായത് ആവശ്യപ്പെട്ടതില്‍ 99.81ശതമാനം ജനങ്ങള്‍ക്കും തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍കാരിന് സാധിച്ചു.
2022-23ല്‍ 248.08കോടി തൊഴില്‍ ദിവസങ്ങള്‍ നല്‍കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷവും പണം കൂടുതല്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍കാര്‍ തയ്യാറാണ് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിവസക്കൂലി 311 ആയി വര്‍ധിപ്പിച്ചതും മോദി സര്‍കാരാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാടാ, എംഎല്‍ അശ്വിനി, ഗീത, പ്രമീള മജല്‍, ഗീത, സുകുമാര്‍ കുദരേപടി, പിആര്‍ സുനില്‍, ശ്രീജിത് പരകളായി, ജയലക്ഷ്മി ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Latest-News, Kerala, Kasaragod, T op-Headlines, Adv.Srikanth, BJP, CPM, Congress, Political-News, Politics, Government, Controversy, MGNREGA scheme, K Srikanth says that stop false propaganda against MGNREGA scheme.
< !- START disable copy paste -->