Join Whatsapp Group. Join now!
Aster mims 04/11/2022

Killed | 'രക്ഷിതാക്കളുടെ ദുരഭിമാനത്തില്‍ അകന്ന കാമുകിയെ യുവാവ് കുത്തിക്കൊന്നു'

Jilted lover killed woman, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) ആന്ധ്ര പ്രദേശ് സ്വദേശിയായ യുവാവ് അതേ നാട്ടുകാരിയായ യുവതിയെ കുത്തിക്കൊന്നതായി പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗ്ളൂറിലെ ജീവന്‍ ബിമ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിന്റ് ടണല്‍ റോഡില്‍ നടന്ന അക്രമത്തില്‍ ലീല പവിത്രയാണ് (25) മരിച്ചത്. ഇവിടെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. സംഭവത്തില്‍ ഡൊംലൂരില്‍ ലബോറടറിയില്‍ ജോലി ചെയ്യുന്ന ദിനകര്‍ ബവാലയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
       
Latest-News, National, Karnataka, Mangalore, Top-Headlines, Killed, Murder, Crime, Arrested, Love, Jilted lover killed woman.

'ഇരുവരും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹിതരാവാന്‍ തീരുമാനിച്ചെങ്കിലും ഭിന്ന ജാതിക്കാരായതിനാല്‍ ലീലയുടെ രക്ഷിതാക്കള്‍ സമ്മതിച്ചില്ല. തന്നെയല്ല ദിനകറുമായി സംസാരിക്കുന്നത് പോലും വിലക്കുകയും ചെയ്തു. വിവാഹ ഒരുക്കങ്ങള്‍ക്കിടെയുണ്ടായ ഈ അവസ്ഥയില്‍ അസ്വസ്ഥനായ യുവാവ് കാമുകി ജോലി കഴിഞ്ഞ് പുറത്ത് വരുന്ന സമയം അക്രമിക്കുകയായിരുന്നു. വയറ്റിലും നെഞ്ചിലും കഴുത്തിലും ഉള്‍പെടെ ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും തുരുതുരാ കുത്തേറ്റ് ചോരവാര്‍ന്നാണ് യുവതിയുടെ മരണം', പൊലീസ് പറഞ്ഞു.
      
Latest-News, National, Karnataka, Mangalore, Top-Headlines, Killed, Murder, Crime, Arrested, Love, Jilted lover killed woman.

Keywords: Latest-News, National, Karnataka, Mangalore, Top-Headlines, Killed, Murder, Crime, Arrested, Love, Jilted lover killed woman.
< !- START disable copy paste -->

Post a Comment