വനിതാ സംരംഭകരെ മാത്രം അണിനിരത്തി വനിതകളുടെ കൂട്ടായ്മയില്‍ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ആദ്യത്തെ എക്‌സ്‌പോയാണിത്. ജെസിഐ മേഖലാ പ്രസിഡണ്ട് നിജില്‍ നാരായണന്‍ ഷീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. വസ്ത്രങ്ങള്‍, ഹോംമെയ്ഡ്, ഭക്ഷ്യവിഭവങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ഗാര്‍ഡനിംഗ് തുടങ്ങി വിവിധ മേഖലകളിലെ 40 വനിതാ സംരംഭകരുടെ സ്റ്റോളുകൾ എക്‌സ്‌പോയുടെ ഭാഗമായി ഉണ്ടാകും. 'ബെയ്ക് എ കേക് കോംപറ്റീഷന്‍, മെഹന്ദി മത്സരം, കലാപരിപാടികള്‍, ഗെയിംസ് തുടങ്ങിയവയും നടക്കും.
വ്യവസായ, സാമൂഹ്യ സേവന രംഗങ്ങളില്‍ ശ്രദ്ധേയരായ വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഡോ. ജയലക്ഷ്മി സൂരജിന് (ഡീം ഫ്ലവര്‍) ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ഷിറോ ഡിസൈനിംഗ് ഉടമ ആഇശ സനയ്ക്ക് മികച്ച വനിതാ സംരംഭക അവാര്‍ഡും സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെസിഐ കാസര്‍കോട് എംപയര്‍ പ്രസിഡണ്ട് ഫാത്വിമത് റോസാന, സെക്രടറി റംസീന ആര്‍, മേഖലാ ഓഫീസര്‍ ശിഫാനി മുജീബ്, പാര്‍ലമെന്റേറിയന്‍ സിയാന, ഡയറക്ടര്‍മാരായ ശറഫുന്നിസ ശാഫി, ഇര്‍ശാന അര്‍ശാന അദബിയ, ഷീ ഫെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ സമീന അല്‍ത്വാഫ്, റിസ് വാന, ശബാന ശാഫി എന്നിവര്‍ സംബന്ധിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, JCI, Press Meet, Women's-Day, Programme, Festival, JCI Kasaragod, JCI Kasaragod Empire's 'She Fest' on March 11 & 12 at Sandhyaragam Auditorium.
< !- START disable copy paste -->