Join Whatsapp Group. Join now!
Aster mims 04/11/2022

Women's Day | സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി നാടെങ്ങും വനിതാദിനം ആചരിച്ചു; ആദരവ് മുതല്‍ രാത്രി നടത്തം വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍

International Women's Day Observed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നാടെങ്ങും അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു.

വനിതാ ശിശു വികസന വകുപ്പ് വനിതദിനാചരണ പരിപാടി സംഘടിപ്പിച്ചു
              
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: വനിതാശിശു വികസന വകുപ്പ്, ജില്ലാവനിതാ ശിശുവികസന ഓഫീസ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ജാഗ്രതാ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആചരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. ശാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. . ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷിംന വി എസ് സ്വാഗതവും പ്രൊജക്റ്റ് സീനിയര്‍ സൂപ്രണ്ട് അമര്‍നാത് ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

50 വര്‍ഷമായി 25 കിലോമീറ്ററോളം നടന്ന് കുട്ടികളുടെ വീട്ടില്‍ ചെന്ന് ട്യൂഷന്‍ എടുത്ത് ഉപജീവനം കഴിക്കുന്ന 65 വയസുള്ള ചെറുവത്തൂര്‍ വാടക വീട്ടില്‍ കഴിയുന്ന നാരായണി ടീചറെ എംപി പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ് വനിതാദിന സന്ദേശം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വരപ്രസാദ്, ജ്യോതി, പി ബിജു, സുധ എന്നിവര്‍ സംസാരിച്ചു. ജില്ലാജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം സംബന്ധിച്ചു ജില്ലാജാഗ്രതാ സമിതി കൗണ്‍സിലര്‍ പി സുകുമാരി ബോധവല്‍ക്കരണ ക്ലാസെടുത്തു.

സ്ത്രീധനവിരുദ്ധ ആശയങ്ങള്‍ കോര്‍ത്തിണക്കിയ മഞ്ചേശ്വരം ഐ സി ഡി എസ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച യക്ഷഗാനം, ധീര കുട്ടികള്‍ അവതരിപ്പിച്ച തൈക്കൊണ്ടോ പ്രകടനം, യോഗഭ്യാസ പ്രകടനത്തില്‍ ഗോള്‍ഡന്‍ ബുക് ഓഫ് ലോക റെകോര്‍ഡ് ജേതാവായ അഭിജ്ഞ അവതരിപ്പിച്ച പ്രകടനം, തുടങ്ങി വൈകുന്നേരം വരെ നീണ്ടു നിന്ന വിവിധ കലാപരിപാടികളും അരങ്ങേറി. ജില്ലാവനിതാ ശിശു വികസന വകുപ്പിലെ ഐ സി ഡി എസ് സൂപര്‍വൈസര്‍മാര്‍, സി ഡി പി ഒ മാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ ശിശു വികസന ഓഫീസിലെ രാജിചാക്കോ, ജില്ലാപഞ്ചായത് വുമണ്‍ ഫെസിലിറ്റേറ്റര്‍ സുന എസ് ചന്ദ്രന്‍, എന്‍ എന്‍ എം ജില്ലാ കോര്‍ഡിനാറ്റര്‍വിപിന്‍ പവിത്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

വനിതകള്‍ രാത്രി നടത്തം നടത്തി
       
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: കേരള സര്‍കാര്‍ വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു ഓഫീസ് കാസര്‍കോടിന്റെ നേതൃത്വത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. കലക്ടറേറ്റില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന രാത്രി നടത്തം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഫ്‌ലാഗ് ഓഫ് ചെയ്തു. പരിപാടിയില്‍ ദീപം തെളിയിച്ചാണ് ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം നിര്‍വഹിച്ചത്. ജില്ല വനിതാ ശിശു ഓഫീസര്‍ വി എസ് ഷിംന അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, വനിതാസെല്‍ സി ഐ ചന്ദ്രിക, ഐ സി ഡി എസ് സി ഡി പി ഒ ജയശ്രീ, അഡീഷണല്‍ ഐ സി ഡി എസ് സി ഡി പി ഒ ജൂഡി സംസാരിച്ചു. അഡീഷണല്‍ ഐ സി ഡി എസ് ക്ലര്‍ക് എ ടി ശശി സ്വാഗതവും സിനിയര്‍ സൂപ്രണ്ട് വി കെ അമര്‍നാഥ് ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.

കുമ്പള സി എച് സിയില്‍ വനിതാ ജീവനക്കാരേയും ആശാ പ്രവര്‍ത്തകരേയും ആദരിച്ചു
           
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കുമ്പള: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കുമ്പള സി എച് സി യിലെ വനിതാ ജീവനക്കാരേയും ആശാ പ്രവര്‍ത്തകരേയും ആദരിച്ചു. വനിതാ ദിനാചരണം മെഡികല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ ഉദ്ഘാടനം ചെയ്തു. ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. പി എച് എന്‍ സൂപര്‍വൈസര്‍ എം ശോഭന വനിതാ ദിന സന്ദേശം നല്‍കി. ഡോ. സാജിത, ഡോ. ദീപ്തി, പി എച് എന്‍ കുഞ്ഞാമി വി, ഹെല്‍ത് ഇന്‍സ്‌പെകടര്‍ ഇന്‍ചാര്‍ജ് ബാലചന്ദ്രന്‍, നഴ്‌സിംഗ് ഓഫീസര്‍ സജിത സിസി, സീനിയര്‍ ക്ലാര്‍ക് രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ജെറല്‍ ആശുപത്രിയില്‍ വനിതാദിനം ആചരിച്ചു
         
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: ജെറല്‍ ആശുപത്രിയില്‍ സ്റ്റാഫ് കൗണ്‍സലിന്റെ നേതൃത്വത്തില്‍ ലോക വനിതാ ദിനം ആചരിച്ചു. എല്ലാ വിഭാഗത്തിലും പെട്ട മുതിര്‍ന്ന ഓരോ ജീവനക്കാരിയെ യോഗത്തില്‍ ആദരിച്ചു. കേക് മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ഡോ. ധനശ്രീ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ്മദ് എ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അപര്‍ണ വനിതാ ദിന സന്ദേശം നല്‍കി. ഡോ. വാസന്തി, നഴ്‌സിംഗ് സൂപ്രണ്ടന്റ് ശ്രീമതി കമലാക്ഷി, ഡോ പ്രീമ കെ ബി, ഡോ. കൃഷ്ണനായിക് എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന വനിതാ ജീവനക്കാരായ ഡോ. വാസന്തി, ജമുന കൃഷ്ണ, കമലാക്ഷി, സായിറ എം കെ, ജലജ, സുകുമാരി, രാധ, സുമതി എന്നീ മുതിര്‍ന്ന ജീവനക്കാരെ യോഗത്തില്‍ ആദരിച്ചു. മിനി സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു
        
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

വിവിധ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ വനിതകളെ അവേക് ആദരിച്ചു
           
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: വനിതാ ദിനത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയ മുതിര്‍ന്ന വനിതകളെ അവേക് ആദരിച്ചു. അധ്യാപന രംഗത്ത് 30 വര്‍ഷത്തിലേറെ കാലം സുത്യര്‍ഹമായ സേവനം നടത്തിയ ഐ കെ നെല്ലിയാട്ട് ടീചറെയും, ആരോഗ്യ മേഖലയില്‍ നീണ്ട 50 വര്‍ഷം. രോഗികളെ പരിചരിച്ച ലീന മരിയ റോഡ്രിഗ്രസിനെയുമാണ് ആദരിച്ചത്. അവേക് പ്രസിഡന്റ് യാസ്മിന്‍ മുസ്തഫ, സെക്രടറി ശറഫുന്നിസ ശാഫി, സുലൈഖ മാഹിന്‍, മറിയം സല്‍ഹുദീന്‍, ഫനീറ്റ, ബബിത, ശരീഫ, ഹലീമ മുളിയാര്‍, ജുവൈരിയ, സംശാദ്, സാഹിറ എന്നിവര്‍ സംസാരിച്ചു.
        
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കെജിഎംഒഎ വനിതാ ദിനം ആചരിച്ചു
     
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കെ. ജി എം ഒ എ കാസര്‍കോട് ജില്ലാ വനിതാ ഘടകമായ സഹയാത്രിക കാഞ്ഞങ്ങാട് കെ. ജി എം ഒ എ ഹൗസില്‍ വെച്ച് വനിതാദിനം ആചരിച്ചു. ചെയര്‍പേഴ്‌സണ്‍ ഡോ. ധന്യ അധ്യക്ഷത വഹിച്ചു. കെ. ജി എം ഒ എ ജില്ലാ സെക്രടറി ഡോ. ഷിന്‍സി വി കെ സ്വാഗതം പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ വിജയലക്ഷ്മി, ഡോ ഗീത ഗുരുദാസ്, ഡോ ആമിന ടി പി എന്നിവരെ യോഗത്തില്‍ ആദരിക്കുകയും ഏറ്റവും നല്ല ഐഎപി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ. പ്രീമ കെബി ക്ക് സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു.

മുപ്പതിന് ശേഷമുള്ള ചര്‍മസംരക്ഷണം എന്ന വിഷയത്തില്‍ ഡോ. സ്‌നേഹ നമ്പ്യാര്‍ ക്ലാസെടുത്തു. ഡോ രമ്യ, ഡോ. സുമ, ഡോ. ഹസീന, ഡോ. ആശ ഇ കെ, ബിനി രവീന്ദ്രന്‍, ഡോ. സമീമ തന്‍വീര്‍, കെ ജി എം ഒ എ ജില്ലാ ട്രഷറര്‍ ഡോ രാജു മാത്യു സിറിയക് എന്നിവര്‍ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഡോ. അമ്പിളി രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
          
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

എകെപിഎ പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി
              
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: എകെപിഎ വിദ്യാനഗര്‍ യൂണിറ്റ് വനിതാദിനത്തോടനുബന്ധിച്ച് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥിനികള്‍ക്കായി ആര്‍ത്തവ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡോ. ശ്രുതി പണ്ഡിറ്റ് ക്ലാസെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം പ്രധാനധ്യാപിക പി സവിതയുടെ അധ്യക്ഷതയില്‍ എകെപിഎ കാസര്‍കോട് മേഖല ട്രഷറര്‍ രേഖ ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് ബി, സുകു സ്മാര്‍ട്, പ്രമോദ് ഐഫോകസ്, മഖ്‌സൂസ്, അനില്‍ ഐഫോകസ്, സൗമ്യ തുടങ്ങിയവര്‍ സംബന്ധിച്ചു. സൂര്യനാരയണ ഭട്ട് സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു

വനിതാ ദിനത്തില്‍ അമ്മമാര്‍ക്കൊപ്പം വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ്
           
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് വിമന്‍ ഇന്‍ഡ്യ മൂവ്‌മെന്റ് ജില്ല കമിറ്റിയുടെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു. പരവനടുക്കം ഓള്‍ഡേജ് ഹോമിലെ അന്തേവാസികള്‍ക്ക് പഴവര്‍ഗങ്ങള്‍ വിതരണവും നടത്തി. സംസ്ഥാന സമിതി അംഗം ഹസീന സലാം, ജില്ല പ്രസിഡന്റ് നജ്മ റശീദ്, സാജിദ ആശിഫ്, ഫസീല, ഖൈറുന്നിസ എന്നിവര്‍ പങ്കെടുത്തു.

വനിതാ ദിനത്തില്‍ രോഗികളോടൊപ്പം വനിതാ ലീഗ് പ്രവര്‍ത്തകര്‍
      
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കാസര്‍കോട്: വനിതാദിനാഘോഷത്തിന്റെ ഭാഗമായി സാന്ത്വന പ്രവര്‍ത്തനങ്ങളുമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് വനിതാ ലീഗ് പ്രവര്‍ത്തകര്‍. ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കിയാണ് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വനിതാ ദിനം ആഘോഷിച്ചത്. ജെനറല്‍ ആശുപത്രിയിലെത്തി നേതാക്കള്‍ തന്നെ ഭക്ഷണം നല്‍കാന്‍ നേതൃത്വം നല്‍കി. ശാഹിന സലീം, നജ്മ ഖാദര്‍, സാഹിറ, ആഇശ അബ്ദുര്‍ റഹ്മാന്‍, സുഹ്‌റ കരീം, ആഇശ കമ്പാര്‍, നജ്മാ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
          
ജെസിഐ ക്ലാസ് സംഘടിപ്പിച്ചു

ഉദുമ: ജെസിഐ ബേക്കല്‍ ഫോര്‍ട് വനിതാ ദിനത്തോടനുബന്ധിച്ച് ഉദുമ ലിബര്‍ടി ഇന്‍സ്റ്റിറ്റിയൂടില്‍ കൗമാരക്കാരായ വനിതകള്‍ക്ക് 'ലിംഗ സംവേദനക്ഷമത' എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയിലെ ക്ലിനികല്‍ സൈകോളജിസ്റ്റ് സഞ്ജന എം ക്ലാസെടുത്തു. ജെസിഐ ബേക്കല്‍ ഫോര്‍ട് വൈസ് പ്രസിഡന്റ് സന്തോഷ് ഫോടോമാക്‌സ് അധ്യക്ഷനായി. ഡോ. ശാഹിന മുഖ്യാതിഥിയായിരുന്നു. സാലിം ബേക്കല്‍, എംബി ശാനവാസ് എന്നിവര്‍ പ്രസംഗിച്ചു. സഫ്വാന്‍ മൊയ്തു സ്വാഗതവും മുനീര്‍ കളനാട് നന്ദിയും പറഞ്ഞു.
            
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.
        
Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

ആസ്റ്റര്‍ മിംസില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രിയും ആസ്റ്റര്‍ മിംസ് അകാഡമി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളും സംയുക്തമായി സംഘടിപ്പിച്ച ലോക വനിതാ ദിന പരിപാടി ആശുപത്രി അസിസ്റ്റന്റ് ജെനറല്‍ മാനജര്‍ ഡോ. പ്രവിത എസ് അഞ്ചനും ചീഫ് നഴ്‌സിങ് ഓഫീസര്‍ ഷീലാമ്മ ജോസഫും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വിദ്യാര്‍ഥികള്‍ സ്ത്രീശാക്തീകരണം പ്രമേയമായി അവതരിപ്പിച്ച മൂകഭിനയം ശ്രദ്ധേയമായി. വനിതാ ദിന ആശംസകളും സന്ദേശങ്ങളും അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.

വനിതാ ദിനത്തിൽ 20 വനിതകൾക്ക് ഉപജീവനമാർഗം തുറന്ന് നീലേശ്വരം നഗരസഭ

നീലേശ്വരം: കുടുംബശ്രീ അംഗങ്ങളായ 20 വനിതാസംരംഭകർക്ക് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തൊഴിൽ മാർഗമൊരുക്കി നീലേശ്വരം നഗരസഭ. ഗാർമെന്റ്സ് മേഖലയിൽ നീലേശ്വരത്തിന്റെ സ്വന്തം ബ്രാൻഡഡ് ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി മൂന്നും, വീടുകളും ഓഫീസുകളും ശുചീകരിക്കുന്നതിനുള്ള രണ്ടും ഗ്രൂപ് സംരംഭങ്ങളാണ് ആരംഭിക്കുന്നത്.

ഗാർമെൻസ് സംരംഭക ഗ്രൂപുകൾക്ക് നാലു ലക്ഷവും ശുചീകരണ ഗ്രൂപുകൾക്ക് രണ്ടു ലക്ഷവും വീതമാണ് കേരളബാങ്ക് മുഖേന വായ്പ ലഭ്യമാക്കുന്നത്. ഇതിൽ 75% തുക നഗരസഭ സബ്സിഡിയായി അനുവദിക്കും. ആകെ 16 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറ്റം നീലേശ്വരം കേരള ബാങ്ക് ശാഖയിൽ വച്ച് നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ വി ഗൗരി ഉദ്ഘാടനം ചെയ്തു. 

വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രടറി കെ മനോജ് കുമാർ സ്വാഗതം പറഞ്ഞു. കേരള ബാങ്ക് ശാഖ സീനിയർ മാനജർമാരായ കെവി വേണു, സിആർ നാരായണൻ എന്നിവർ ചേർന്ന് സംരംഭക ഗ്രൂപുകൾക്ക് വായ്പ ഉത്തരവുകൾ കൈമാറി. നഗരസഭാ കുടുംബശ്രീ മെംബർ സെക്രടറി സി പ്രകാശ്, എൻയുഎൽഎം സിറ്റി മിഷൻ മാനജർ എംവി നിതിൻ എന്നിവർ സംസാരിച്ചു. കമ്യൂണിറ്റി ഓർഗനൈസർ എം സുജ നന്ദി പറഞ്ഞു.

ലോക വനിതാദിനത്തിൽ അലയൻസ് ക്ലബ് ജീവകാരുണ്യ പ്രവർത്തകയെ ആദരിച്ചു

കാസർകോട്: ലോക വനിതാദിനത്തിൻ്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും ജീവകാരുണ്യ പ്രവർത്തകയുമായ സികെ സുലൈഖ മാഹിനിനെ കാസർകോട് അലയൻസ് ക്ലബ് ആദരിച്ചു. ചെർക്കളയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡൻ്റ് എസ് റഫീഖ് പൊന്നാട അണിയിച്ചു. സെക്രടറി സമീർ ആമസോണിക്സ്, വൈസ് പ്രസിഡണ്ട് നൗശാദ് ബായിക്കര, ഹനീഫ് നെല്ലിക്കുന്ന്, അൻവർ കെ ജി തുടങ്ങിയവർ സംസാരിച്ചു. കാസർകോടിന്റെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ കാലത്തെ സേവനത്തിനാണ് ആദരവ് കൈമാറിയത്.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

ലോക വനിത ദിനത്തിൽ യൂത് കോൺഗ്രസ് ആദരിച്ചു

കാസർകോട്: യൂത് കോൺഗ്രസ് മധൂർ മണ്ഡലം കമിറ്റിയുടെ മഹാത്മാഗാന്ധി പന്നിപ്പാറ യൂനിറ്റ് സമ്മേളനം യൂത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ലോക വനിത ദിനത്തോടനുബന്ധിച്ച് പി പുഷ്പയെ യൂത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപ്പാടി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് രാജീവ് നമ്പ്യാർ, മഹ്‌മൂദ്‌ വട്ടയക്കാട് ധർമ്മധീര എം, കെ ചന്തുകുട്ടി, വിദ്യ പി എന്നിവർ സംബന്ധിച്ചു.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

ഐഎംഎ വനിതാ ദിനം ആചരിച്ചു

കാസർകോട്: ഐഎംഎ കാസർകോട് ബ്രോഞ്ചിൻ്റെ വനിത വിഭാഗമായ വിമൻസ് ഡോക്ടേഴ്സ് വിംഗിന്റെ (WDW) ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു. ഐഎംഎ ഹൗസിൽ ജില്ലാ വിമൻ പ്രൊടക്ഷൻ ഓഫീസർ ജ്യോതി പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഡോ. രേഖാ റൈ അധ്യക്ഷത വഹിച്ചു. ഡോ യശോദ, ഡോ വാരുണി, വിജയ ലക്ഷി എന്നിവരെ യോഗത്തിൽ ആദരിച്ചു. ഐഎംഎ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ഗണേഷ് മയ്യ, സെക്രടറി ഡോ. ടി ഖാസിം, ജില്ലാ കൺവീനർ ഡോ. നാരായണ നായിക്, ഡോ. നബീസ എന്നിവർ സംസാരിച്ചു. വനിതാ അംഗങ്ങളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു. ഡോ. സുധാ ഭട്ട് നന്ദി പറഞ്ഞു.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

മർചൻറ്സ് വനിത വിംഗ് വനിതാ ദിനം ആചരിച്ചു

കാസർകോട്: മർചൻ്റ്സ് വനിത വിംഗ് വനിതാ ദിനം വിവിധ പരിപാടികളോടെ വ്യാപാര ഭവനിൽ ആഘോഷിച്ചു. പ്രസിഡൻ്റ് ഉമാവതി പികെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസർകോട് മർചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ടിഎ ഇല്യാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജെനറൽ സെക്രടറി ബീനാ ഷെട്ടി സ്വാഗതം പറഞ്ഞു. എഎ അസീസ് മുഖ്യപ്രഭാഷണം നടത്തി. കാസർകോട് മർചൻ്റ്സ് വനിത വിംഗ് ബിസിനസ് വുമൺ അവാർഡ് കെ ആശലതയ്ക്ക് വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് രേഖാ മോഹൻദാസും വുമൺ ആക്ടിവിസ്റ്റ് അവാർഡ് കെ രത്നമാലയ്ക്ക് കെവിവിഇഎസ് സംസ്ഥാന സെക്രടറി സരിജ ബാബുവും സമ്മാനിച്ചു.

കലാരംഗത്ത് മികവ് പ്രകടിപ്പിച്ച് നിരവധി അവാർഡുകൾ വാങ്ങിയ സമന്വിത ഗണേശിനെ വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ആശാ രാധാകൃഷ്ണൻ മൊമന്റോ നൽകി അനുമോദിച്ചു. കാസർകോട് മർചൻ്റ്സ് അസോസിയേഷൻ ജെനറൽ സെക്രടറി കെ ദിനേശ്, ട്രഷറർ നഈം അങ്കോല സംസാരിച്ചു. ഖമറുന്നീസയുടെ നന്ദി പറഞ്ഞു.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

കേരള എൻ ജി ഒ അസോസിയേഷൻ വനിതാ ഫോറം വനിതാ സമ്മേളനം നടത്തി

കാസർകോട്: മാറുന്ന കാലഘട്ടത്തിൽ സ്ത്രീകൾ ഇച്ഛാശക്തിയുള്ളവരും അയവില്ലാത്ത നിലപാടുള്ളവരുമാകണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

തൊഴിലിടങ്ങളിലും നമ്മുടെ ചുറ്റുപാടിലും സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കണം. ലിംഗസമത്വം ലഭിക്കുന്നതിലൂടെ മാത്രമേ വനിതാ ദിനം അർഥപൂർണമാകൂവെന്നും ശാന്തമ്മ ഫിലിപ്പ് കൂട്ടിച്ചേർത്തു.
'സ്ത്രീ സുരക്ഷയും, സ്വയം പ്രതിരോധവും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ എസ് ഐ ശരണ്യ സംസാരിച്ചു. സ്വയം പ്രതിരോധത്തെക്കുറിച്ച് സിവിൽ പൊലീസ് ഓഫീസർമാരായ പ്രസീത , സൈദ, സജിത, രമ്യത എന്നിവരുടെ നേതൃത്വത്തിൽ ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു.

ജില്ലാ വനിതാ ഫോറം കൺവീനർ എം ബിന്ദു അധ്യക്ഷത വഹിച്ചു. വത്സലാ കൃഷ്ണൻ, എംടി പ്രസീത, ഒടി സൽമത്ത്, എസ്എം രജനി, രതി വയലപ്രം, ശ്രീജ എംവി, അജിത കെ, ജോബി ജോർജ്, അജിത എന്നിവർ സംസാരിച്ചു.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed. < !- START disable copy paste -->

അരമന ആശുപത്രിയിൽ വനിതാ ദിനം ആചരിച്ചു

കാസർകോട്: അരമന ആശുപത്രിയിൽ വനിതാ ദിനം ആചരിച്ചു. സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തിൽ മാനജിങ് ഡയറക്ടർ ഡോ. റമീന മൻസൂർ ക്ലാസെടുത്തു. 'ഒപ്റ്റിമൈസ് യുവർ കാപബിലിറ്റീസ്' എന്നതിനെ ആസ്പദമാക്കി പ്രമുഖ ന്യൂറോ-ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് പ്രാക്ടീഷണർ ഇശാറ അഹ്‌മദ്‌ പരിശീലന ക്ലാസിന് നേതൃത്വം നൽകി.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Women's-day, Women, Programme, Rajmohan Unnithan, Police-Officer, Government, International Women's Day, International Women's Day Observed.
< !- START disable copy paste -->

Post a Comment