'സര്‍കാരിന് യാതൊരു വരുമാനവും ഈ ഇനത്തില്‍ ലഭിക്കുന്നില്ല. അനിയന്ത്രിതമായി ഖനനം നടത്തുന്നത് വഴി പ്രദേശവാസികള്‍ക്ക് പല തരത്തിലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വരുന്നു. ഒരു നിയന്ത്രണവുമില്ലാതെ ഖനനം നടത്തുന്നതിനാല്‍ അമിതമായ ചൂടും ജലക്ഷാമവും നേരിടുന്നതായും പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച പരിശോധന നടത്തിയ സ്ഥലങ്ങളില്‍ സര്‍കാര്‍ ഭൂമിയടക്കമുണ്ടോയെന്നത് കൂടുതല്‍ പരിശോധനയില്‍ മാത്രമെ വ്യക്തമാകുകയുള്ളൂ. ലൈസന്‍സില്ലാതെ ഖനനം നടത്തുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നും പരിശോധന ഉണ്ടാകും', ഡിവൈഎസ്പി കെവി വേണുഗോപാല്‍ അറിയിച്ചു.
പരിശോധനാ സംഘത്തില്‍ അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിഎം മധുസൂദനന്‍, പിവി സതീശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെവി ജയന്‍, രതീഷ്, ജില്ലാ പഞ്ചായത് അസി. എന്‍ജിനിയര്‍ ബി വൈശാഖ് എന്നിവരുമുണ്ടായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Vigilance-Raid, Vigilance, Raid, Crime, Custody, Inspection of vigilance in quarries.
< !- START disable copy paste -->