പ്രദീപ് കുമാറിനെ കാണാതായതുമായി ബന്ധപ്പെട്ട് മാര്‍ച് 22 ന് ഭാര്യയും പൈക്ക സ്‌കൂളിലെ അധ്യാപികയുമായ രമ്യ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയത്. മരിച്ചത് അധ്യാപകനാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം പൊങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇലകളും മറ്റും വീഴാതിരിക്കാന്‍ കിണര്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്.
പ്രദീപ് കുമാര്‍ പാര്‍കിന്‍സണ്‍സ് രോഗത്തിന് ചിത്സ നടത്തിവന്നിരുന്നുവെന്നും ഡോക്ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും നേരത്തെ രണ്ടുതവണ പ്രദീപ് കുമാര്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നുവെന്നും ബദിയടുക്ക പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: News, School, Complaint, Well, Teacher, Investigation, Dead body, Kasaragod, Hospital, Police, Kerala, Obituary, General-Hospital, Top-Headlines, Incident of unidentified body found in well at Kasaragod hospital premises; deceased identified as a teacher from Badiadka.
< !- START disable copy paste -->