ബദിയടുക്ക: (www.kasargodvartha.com) നിരോധിച്ച 1000 രൂപയുടെ വൻ തോതിൽ വ്യാജ നോടുകൾ അടച്ചിട്ട വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യത്തടുക്കയിൽ ശാഫി എന്നയാളുടെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് നോടുകളുടെ ഫോടോസ്റ്റാറ്റ് ശേഖരം കണ്ടെത്തിയത്.
വീട്ടിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക എസ് ഐ കെപി വിനോദ് കുമാറും സംഘവും നടത്തിയ റെയ്‌ഡിലാണ് പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച 1434 കെട്ടുകൾ ഇവിടെ നിന്നും കണ്ടെടുത്തത്.
ഒരാൾ വാടകക്കെടുത്ത വീടാണിതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നത്. കര്‍ണാടകയിലേക്ക് കടത്തുന്നതിനോ മറ്റോ താത്കാലികമായി ഇവിടെ എത്തിച്ചതായിരിക്കാമെന്നും പ്രദേശവാസികളിൽ നിന്ന് സംശയം ഉയർന്നിട്ടുണ്ട്.
ഇതിനുപിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. എസ്ഐക്ക് പുറമേ മാത്യൂ, ദിനേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
Keywords: News, Fake Notes, Seized, Kasaragod, Badiyadukka, Ban, Court, Police, Cash, Huge amount of banned fake notes of Rs 1000 seized from closed house.