ഇരിട്ടി: (www.kasargodvartha.com) കൊട്ടിയൂരില്‍ തീ പൊള്ളലേറ്റ് ഗുരുതരമായി പരുക്കേറ്റ വയോധിക മരിച്ചു. ചപ്പമലയിലെ കരിമ്പനോലില്‍ പൊന്നമ്മയാണ്( 70) മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ ആറ് മണിക്കാണ് സംഭവം. വീട്ടുപറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ കരിയില കൂട്ടിയിട്ട് തീപ്പിടിപ്പിക്കുന്നതിനിടെയാണ് അപകടം.
തീ പടരുന്നത് കണ്ട പൊന്നമ്മ ബോധരഹതിയാകുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭവത്തില്‍ കൊട്ടിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം, കടുത്ത വേനലില്‍ അതിരൂക്ഷമായ ചൂട് അനുഭവപ്പെടുന്ന ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ അത്യുഷ്ണകാറ്റ് അടിക്കുന്നുണ്ട്.
Keywords: news,Kerala,State,Kannur,Top-Headlines,fire,Death,Accident,House-wife,hospital,Police,case, Housewife died while setting garbage on fire