'രംഗ് ഡ ബർസ' എന്ന പേരിൽ പരിപാടി നടത്താൻ പൊലീസ് അനുമതി ലഭിച്ചതാണ്. ഇത് കഴിഞ്ഞ മാസം സംഘടിപ്പിക്കേണ്ടതായിരുന്നു. മംഗ്ളൂറിൽ ഉഷ്ണക്കാറ്റ് വീശും എന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്നാണ് നീട്ടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബാണ് മംഗ്ളുറു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭിന്ന മത, സംസ്കാര വിഭാഗങ്ങൾ ഇവിടെ പഠിക്കുന്നു. ഹോളി ആഘോഷത്തിലും ആ വൈവിധ്യം പ്രകടമായി.
ഒരു ഹിന്ദു ആഘോഷം കൂടിയാണ് ഹോളി. അതിനെതിരെയാണ് അക്രമം നടത്തിയത്. തങ്ങൾ എന്തൊക്കെയോ മോശം കാര്യങ്ങൾ ചെയ്തു എന്ന സന്ദേശമാണ് അക്രമികൾ നൽകിയത്. തങ്ങൾക്ക് വലിയ മാനഹാനിയും അതിലുപരി വൻ സാമ്പത്തിക നഷ്ടവുമാണ് സംഭവിച്ചതെന്നും ചരൺ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എ അർജുൻ, കെ ജീവൻ എന്നിവർ പങ്കെടുത്തു.
Keywords: Mangalore, National, News, Holi, Police, Attack, Press Meet, Festival, Top-Headlines, Committee, Office, Holi Organizing Committee against Bajrang Dal activists.