Join Whatsapp Group. Join now!
Aster mims 04/11/2022

Delivery | വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷയായി ആരോഗ്യ പ്രവർത്തകർ; രണ്ട് ജീവന് തുണയായത് മെഡികൽ ഓഫീസറുടെയും സഹപ്രവർത്തകരുടെയും സമയോചിതമായ ഇടപെടല്‍

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾHealth officials helped woman after childbirth at home
ചെറുവത്തൂർ: (www.kasargodvartha.com) വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷയായി വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ. പ്രസവത്തെ തുടർന്ന് ഗുരുതര സാഹചര്യത്തിലായ യുവതിക്കും കുഞ്ഞിനും ഇവരുടെ സമയോചിതമായ ഇടപെടൽ തുണയായി. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് മാവിലാകടപ്പുറത്ത് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ഹൈദർ അലിയുടെ ഭാര്യ മുഹ്സീനയ്ക്ക് പ്രസവവേദന ആരംഭിച്ചത്.

യഥാസമയം ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ വന്നതോടെ വീട്ടിൽ തന്നെ പ്രസവം നടക്കുകയായിരുന്നു. കുട്ടി പുറത്തുവന്നെങ്കിലും മറുപിള്ള വരാതിക്കുകയും പൊക്കിൾകൊടി മുറിച്ച് മാറ്റി മാതാവിനെയും കുഞ്ഞിനെയും വേർപെടുത്താൻ പറ്റാത്ത ഗുരുതര സാഹചര്യവുമുണ്ടായി. ഇതിനിടെ വിഷയം ശ്രദ്ധയിൽ പെട്ട ആശ പ്രവർത്തകയായ സിന്ധു അറിയിച്ചതിനെ തുടർന്ന് വലിയ പറമ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡികൽ ഓഫീസർ ഡോ. ധന്യ, പി എച് എൻ ഉഷ ടിപി, ജെ പി എച് എൻ അംബിക എന്നിവർ ഉടൻ ആംബുലൻസിൽ അമ്മയേയും കുഞ്ഞിനേയും ലേബർ റൂം സൗകര്യമുള്ള തൃക്കരിപ്പൂരിലെ ആശുപത്രിയിൽ എത്തിച്ചു.

Cheruvathur, Kasaragod, Kerala, News, Woman, Delivery, Hospital, Treatment, Top-Headlines, Doctor, Health officials helped woman after childbirth at home.

പൊക്കിൾകൊടി മുറിച്ചുമാറ്റുകയും രക്തസ്രാവം നിലക്കുന്നതിനാവശ്യമായ പ്രാഥമിക ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടർന്ന് ഗൈനകോളജിസ്റ്റിന്റെയും ശിശുരോഗ വിദഗ്‌ധന്റെയും പരിശോധനകൾക്ക് ശേഷം മാതാവിനെയും കുഞ്ഞിനെയുംകാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അന്നേരവും ആംബുലൻസിൽ ആരോഗ്യ പ്രവർത്തകർ ഒപ്പം തന്നെ ഉണ്ടായിരുന്നു. മാതാവിന്റെയും കുഞ്ഞിന്റെയും നില തൃപ്തികരമാണ്. സമയോചിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിക്കുന്നതിൽ നിർണായകമായത്.

Cheruvathur, Kasaragod, Kerala, News, Woman, Delivery, Hospital, Treatment, Top-Headlines, Doctor, Health officials helped woman after childbirth at home.

Keywords: Cheruvathur, Kasaragod, Kerala, News, Woman, Delivery, Hospital, Treatment, Top-Headlines, Doctor, Health officials helped woman after childbirth at home.
< !- START disable copy paste -->

Post a Comment