എന്തുകൊണ്ട് പണം വന്നില്ല
കേന്ദ്ര ഡാറ്റാബേസിലെ കർഷകരുടെ ഭൂമിയിലെയോ ഗുണഭോക്തൃ രേഖകളിലെയോ പൊരുത്തക്കേട് കാരണം ഇത് സംഭവിക്കാം. സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ഈ കാര്യങ്ങളുടെ പരിശോധന കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്. ഇതുമൂലം, ഫെബ്രുവരി 27 ന് 2,000 രൂപ ഗഡു കൈപ്പറ്റിയ കർഷകരുടെ എണ്ണം കുറഞ്ഞു. 12-ാം ഗഡു 8.99 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു. അതേസമയം 13-ാം ഗഡു മൊത്തം 8,53,80,362 കർഷകർക്ക് ലഭിച്ചതായി പിഎം കിസാൻ പോർട്ടലിന്റെ ഡാഷ്‌ബോർഡ് കാണിക്കുന്നു, ഇത് കഴിഞ്ഞ ഏപ്രിൽ-ജൂലൈ കാലയളവിൽ ഗഡു ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ 25 ശതമാനം കുറവാണ്.
ചില വ്യവസ്ഥകൾ പാലിക്കുന്ന കർഷകർക്ക് മാത്രമേ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗഡു നൽകൂ. കർഷകൻ ഭൂരേഖകൾ അപ്‌ഡേറ്റ് ചെയ്യണം, അതുവഴി കർഷകൻ യഥാർത്ഥത്തിൽ ഭൂമിയുടെ ഉടമയാണെന്ന് നിർണയിക്കാനാകും. കൂടാതെ, പിഎം-കിസാൻ പോർട്ടലിൽ ഇ-കെവൈസി പൂർത്തിയാക്കണം. കർഷകരുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം.
പണം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും നിങ്ങൾക്ക് പിഎം കിസാൻ തുക ലഭിച്ചില്ലെങ്കിൽ, ജില്ലയിലെ ഹെൽപ്പ് ഡെസ്കുമായോ കൃഷി വകുപ്പുമായോ ബന്ധപ്പെടാം.
ഇങ്ങനെയും പരാതിപ്പെടാം:
പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍, താഴെ നല്‍കിയിരിക്കുന്ന നമ്പറിലോ വിലാസത്തിലോ നിങ്ങള്‍ക്ക് വിളിക്കുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്യാം.
ഇമെയില്‍ ഐഡി: pmkisan-ict(at)gov(dot)in അല്ലെങ്കില്‍ pmkisan-funds(at)gov(dot)in
ഹെല്‍പ് ലൈന്‍ നമ്പര്‍: 011-24300606,155261
ടോള്‍ ഫ്രീ നമ്പര്‍: 1800-115-526
Keywords: New Delhi, India, News, Top-Headlines, Latest-News, Kisan-credit-card, PM, Government, Government-of-India, Farmer, Cash, Complaint, Haven`t Got PM KISAN Samman Nidhi 13th Installment Of Rs 2,000?.