city-gold-ad-for-blogger
Aster MIMS 10/10/2023

Railway flyover | കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി; തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഉത്തരവായി; കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് രേഖാമൂലമുള്ള അനുമതി പത്രം ഉടൻ ലഭിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

ഉദുമ: (www.kasargodvartha.com) കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി ലഭിച്ചതായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചു. തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുള്ള ഉത്തരവാണ് ലഭിച്ചിരിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് രേഖാമൂലമുള്ള അനുമതി പത്രം ഉടൻ ലഭിക്കുമെന്നും എംപി വ്യക്തമാക്കി. കാസർകോട് എംപി ആയത് മുതൽ കേന്ദ്ര സംസ്ഥാന സർകാർ തലത്തിൽ ഏറ്റവുമധികം ഇടപെട്ട കീറാമുട്ടിയായ രണ്ട് പ്രധാന വിഷയങ്ങളായിരുന്നു പണി തീരാത്ത പള്ളിക്കര മേൽപാലവും, പണി തുടങ്ങാത്ത കോട്ടിക്കുളം മേൽപാലവുമെന്ന് ഉണ്ണിത്താൻ പറഞ്ഞു.

നീലേശ്വരം പള്ളിക്കര മേൽപാലത്തിന്റെ പണി നിതാന്ത പരിശ്രമത്തിനൊടുവിൽ 95 % വും പരിഹരിക്കപ്പെട്ട് ദ്രുത ഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ കഴിഞ്ഞ നാല് വർഷമായി നിരന്തരം റെയിൽവേയുമായും, കേന്ദ്ര - സംസ്ഥാന സർകാരിന്റെ മറ്റു വിവിധ യോഗങ്ങളിലും സംസാരിച്ച് കത്തുകൾ നൽകി ഓഫീസുകളുമായി നിരന്തരം ഇടപെട്ടാണ് കോട്ടിക്കുളം പാലത്തിന്റെ കാര്യത്തിൽ അനുകൂലമായ നടപടികൾ വന്നിരിക്കുന്നത്. ഇത് പൂർണമായും ഫലപ്രാപ്തിയിൽ എത്താൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷന് റെയിൽവേ സ്ഥലത്ത് നിർമാണ പ്രവർത്തനാനുമതി നൽകിയ റെയിൽവെയുടെ നടപടി തികച്ചും സ്വാഗതാർഹമാണെന്നും എംപി പറഞ്ഞു.

Railway flyover | കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി; തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഉത്തരവായി; കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് രേഖാമൂലമുള്ള അനുമതി പത്രം ഉടൻ ലഭിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

റെയിൽവേയിൽ നിന്നും ജിഎഡി (GAD drawing) അനുമതി ലഭിച്ച ശേഷവും നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികളുമായി മുന്നോട്ടു പോകാവുന്ന തരത്തിൽ റെയിൽവേയുടെ കൈവശമുള്ള 1.17 ഏകർ സ്ഥലത്ത് പ്രവൃത്തി ആരംഭിക്കാൻ റെയിൽവേ ബുധനാഴ്ച എൻഒസി ലഭ്യമാക്കിയിരിക്കുന്നതെന്ന് എംപി കൂട്ടിച്ചേർത്തു. 2019 സെപ്റ്റംബർ 18നാണ് എംപി ആയ ശേഷം ആദ്യമായി റെയിൽവേ ജെനറൽ മാനജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ കോട്ടിക്കുളം വിഷയം അവതരിപ്പിച്ചത്. 2019 നവംബർ 30ന് നടന്ന എംപിമാരുടെ യോഗത്തിൽ വീണ്ടും ഇത് അവതരിപ്പിച്ചു. തുടർന്ന് കൊറോണ കാലത്തിന് ശേഷം 2021 ഡിസംബർ 16ന് ജെനറൽ മാനജർ കാസർകോട്ട് സന്ദർശനം നടത്തിയപ്പോൾ രേഖാമൂലം എഴുതി നൽകി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.

2022 ജനുവരി 20ന് എംപിമാരുടെ യോഗത്തിൽ വീണ്ടും ഈ വിഷയം അവതരിപ്പിച്ചു. മാർച് മൂന്നിന് ഡെൽഹിയിൽ നടന്ന റെയിൽവേ കൺസൽടേറ്റിവ് യോഗത്തിൽ കോട്ടിക്കുളം മേൽപാലം കാര്യവും അവതരിപ്പിച്ചു. മാർച് ആദ്യവാരം നടക്കുന്ന ഈ വർഷത്തെ എംപിമാരുടെ യോഗത്തിലേക്കുള്ള കാര്യങ്ങളിൽ ഇത് മുൻകൂറായി എഴുതി നൽകി ചർച ചെയ്യാൻ ഇരിക്കെയാണ് റയിൽവെയുടെ അനുമതി ലഭ്യമായത് എന്നതിൽ സന്തോഷമുണ്ടെന്ന് എംപി പറഞ്ഞു.

Railway flyover | കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി; തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഉത്തരവായി; കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് രേഖാമൂലമുള്ള അനുമതി പത്രം ഉടൻ ലഭിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കോട്ടിക്കുളം റെയിൽവേ മേൽപാലവുമായി ബന്ധപ്പെട്ട് നിരവധി തവണ ലോക്സഭയിലും വിഷയം അവതരിപ്പിച്ചു. 2022 മാർച് 15ന് റൂൾ 377 അനുസരിച്ച് വിഷയം അവതരിപ്പിച്ചു. 2022 മാർച് 30ന് ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം മറുപടി ലഭിച്ചു. 2021 ഡിസംബർ 25ന് റെയിൽവേ മന്ത്രിക്കും ജെനറൽ മാനജർക്കും കത്ത് നൽകിയിരുന്നു. 2022 ജൂലൈ ഒമ്പതിന് വീണ്ടും കത്തുനൽകി. 2022 നവംബർ 19ന് മന്ത്രിക്കും മറ്റു ദക്ഷിണ റെയിൽവേ അധികൃതർക്കും വീണ്ടും കത്ത് നൽകി. തൃപ്‌തികരമായ മറുപടി ലഭിക്കാത്തതിനാലും, കാര്യങ്ങൾക്ക് വേഗത പോരായെന്ന് ബോധ്യപ്പെട്ടതിനാലും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും 2022 ഒക്ടോബർ അഞ്ചിന് മന്ത്രിക്കും, ജെനറൽ മാനജർ, ഡിവിഷണൽ മാനജർ എന്നിവർക്കും കത്ത് നൽകി.

ആക്ഷൻ കമിറ്റി അംഗങ്ങളായ അബ്ദുൽ ഖാദറും, പഞ്ചായത് പ്രസിഡന്റ് അടക്കമുള്ള പ്രദേശത്തെ ആളുകളും നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. തുടർനടപടികൾ കിട്ടുന്ന മുറയ്ക്ക് ഇവരെ അറിയിക്കുകയും ചെയ്തിരുന്നു. ചെന്നൈ റെയിൽവേ ജെനറൽ മാനജർ, പാലക്കാട് ഡിവിഷണൽ മാനജർ, പാലക്കാടും, എറണാകുളത്തുമുള്ള റയിൽവെയുടെ വിവിധ വിഭാഗം ഡിവിഷണൽ എൻജിനീയർമാർ എന്നിവരുമായി ഫോണിൽ പല തവണ ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
           
Railway flyover | കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന് പച്ചക്കൊടി; തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഉത്തരവായി; കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് രേഖാമൂലമുള്ള അനുമതി പത്രം ഉടൻ ലഭിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

ജിഎഡി അനുമതി നൽകിയത് അറിഞ്ഞ് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അധികൃതരുമായും സംസാരിച്ചു. പുതിയ ജിഎഡി അനുസരിച്ച് അധികമായി എട്ട് മുതൽ 10 സെൻറ് വരെ സ്ഥലം ആവശ്യമായിരുന്നു. അതും ചേർത്ത് ആകെ 1 .17 ഏകർ വരുന്ന റെയിൽവെയുടെ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതുനുള്ള ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നതിന് അനുമതി ആവശ്യമായി വന്നതിനാൽ വീണ്ടും റെയിൽവേ അധികൃതരുമായി സംസാരിച്ചതായും എംപി വ്യക്തമാക്കി.

ടെൻഡർ നടപടിയിലേക്കു കടക്കുന്നതിനു മുൻപ് ഉണ്ടായേക്കാവുന്ന എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കാനും, കാര്യങ്ങൾ പ്രവൃത്തി പദത്തിൽ എത്തിക്കാനും വേണ്ടി റെയിൽവേ അധികൃതർ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ, കൂടാതെ പ്രദേശവാസികൾ, റവന്യൂ അടക്കമുള്ള സർകാർ വകുപ്പുകൾ, ആക്ഷൻ കമിറ്റി എന്നിവരുമായി ചർച നടത്തിയിരുന്നു. പള്ളിക്കര മേൽപാലത്തിന്റേത് പോലെ കോട്ടിക്കുളം മേൽപാലം വിഷയത്തിലും പരിപൂർണമായ ഫല പ്രാപ്തി ഉണ്ടാക്കിയെടുക്കാനും 17 വർഷത്തിലധികമായി ഒന്നുമാവാതെ കിടന്ന ബൃഹത് പദ്ധതി നടപ്പിലാക്കി കൊണ്ട് ഒരു പ്രദേശത്തിന്റെ ചിരകാലാഭിലാഷം പൂവണിയാനും പ്രതിജ്ഞ ബദ്ധനാണെന്നും എംപി അറിയിച്ചു.

Keywords: Kasaragod, News, Kerala, Uduma, Railway, Rajmohan Unnithan, Government, Office, Over bridge, Tender, Top-Headlines, Green signal for Kottikkulam rai lway flyover.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL