Join Whatsapp Group. Join now!
Aster mims 04/11/2022

K Srikanth | 'മെഡികല്‍ കോളജ് നിര്‍മാണം അട്ടിമറിക്കാന്‍ സര്‍കാര്‍ ശ്രമം'; കരാറുകാരന് പണം നല്‍കാത്തത് കൊണ്ട് നിര്‍മാണം നിര്‍ത്തിവെപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

Government attempts to sabotage construction of medical college, says K Srikanth, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) ഉക്കിനടുക്ക മെഡികല്‍ കോളജ് നിര്‍മാണമേറ്റെടുത്ത കരാറുകാരന് പണം നല്‍കാതെ നിര്‍മാണം നിര്‍ത്തിവെപ്പിച്ച പിണറായി സര്‍കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു. മെഡികല്‍ കോളജ് നിര്‍മാണം അട്ടിമറിക്കാനാണ് സര്‍കാര്‍ ശ്രമമെന്നും ഇതിന്റെ പിന്നില്‍ സ്വകാര്യ - സഹകരണ ആശുപത്രി ലോബികളാണെന്നും ശ്രീകാന്ത് പറഞ്ഞു.
      
Latest-News, Kerala, Kasaragod, Top-Headlines, Medical College, Government, Adv.Srikanth, BJP, Political-News, Politics, Government attempts to sabotage construction of medical college, says K Srikanth.

കരാറുകാരന് പണം നല്‍കിയില്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുകയെന്ന് മുന്‍കൂട്ടി ഹൈകോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്. ആറുകോടി രൂപ നല്‍കാനുണ്ടെന്ന് സംസ്ഥാന സര്‍കാര്‍ തന്നെയാണ് ഹൈകോടതിയെ അറിയിച്ചത്. ഹൈകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടും പണം നല്‍കാതെ നിര്‍മാണം നിര്‍ത്തലാക്കി. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലെന്ന് ഹൈകോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍കാര്‍ സത്യവാങ്മൂലം നല്‍കിട്ടുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് തദ്ദേശസ്ഥാപനങ്ങളിനിന്ന് കോടികള്‍ നല്‍കാന്‍ അനുമതി നല്‍കിയ സംസ്ഥാന സര്‍കാര്‍ മെഡികല്‍ കോളജിന് ഇത്തരമൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Medical College, Government, Adv.Srikanth, BJP, Political-News, Politics, Government attempts to sabotage construction of medical college, says K Srikanth.
< !- START disable copy paste -->

Post a Comment