Join Whatsapp Group. Join now!
Aster mims 04/11/2022

Gold Seized | അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍

Gold seized from passenger at Kannur airport, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com) അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 53,59,590 രൂപ വില വരുന്ന 930 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്.
             
Kannur Airport, Latest-News, Kerala, Kasaragod, Kannur, Top-Headlines, Smuggling, Seized, Gold, Airport, Gold Seized in Kannur Airport, Gold seized from passenger at Kannur airport.

ഞായറാഴ്ച പുലര്‍ചെ ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണര്‍ ഇവി ശിവരാമന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പിടികൂടുമ്പോള്‍ 1009 ഗ്രാം തൂക്കമുണ്ടായിരുന്ന സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 930 ഗ്രാമാണ് ലഭിച്ചത്. പ്രവാസിയായ ഇയാള്‍ സ്വര്‍ണക്കടത്തുകാരുടെ കാരിയറായി പ്രവര്‍ത്തിച്ചുവരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
              
Kannur Airport, Latest-News, Kerala, Kasaragod, Kannur, Top-Headlines, Smuggling, Seized, Gold, Airport, Gold Seized in Kannur Airport, Gold seized from passenger at Kannur airport.

കഴിഞ്ഞ ദിവസം മകന്റെ ഡയപറിലും സ്വന്തം ശരീരത്തിലുമായി സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശി മംഗ്‌ളുറു വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. ദുബൈയില്‍ നിന്നെത്തിയ ഇവരില്‍ നിന്ന് 76ലക്ഷം രൂപ വിലമതിക്കുന്ന 1.350 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
           
Kannur Airport, Latest-News, Kerala, Kasaragod, Kannur, Top-Headlines, Smuggling, Seized, Gold, Airport, Gold Seized in Kannur Airport, Gold seized from passenger at Kannur airport.

Keywords: Kannur Airport, Latest-News, Kerala, Kasaragod, Kannur, Top-Headlines, Smuggling, Seized, Gold, Airport, Gold Seized in Kannur Airport, Gold seized from passenger at Kannur airport.
< !- START disable copy paste -->

Post a Comment