എന്നാൽ ആർക്കും അനുമതി നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് നൽകിയ നിർദേശം. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അങ്ങനെ ഒരു ഇളവ് സാധ്യമേയല്ലെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മാർചിലാണ് കർണാടക ഹൈകോടതി ക്ലാസ് മുറികളിൽ ഹിജാബ് വിലക്കിയ ഫെബ്രുവരി അഞ്ചിലെ സർകാർ നടപടി ശരിവെച്ച് ഉത്തരവിറക്കിയത്.
ഇതിനെതിരെ വിദ്യാർഥിനികൾ സുപ്രീം കോടതിയിൽ സമർപിച്ച അപീൽ ഹരജി വിധി കാത്തു കിടക്കുകയാണ്. ഹിജാബ് ധരിക്കാൻ അനുവാദം തേടി ആഴ്ചയായി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് മംഗ്ളൂറിലെ ഒരു കോളജ് പ്രിൻസിപൽ പറഞ്ഞു. അംഗീകരിക്കാൻ നിർവാഹമില്ലെന്നാണ് അധികൃതർ പറയുന്നത്.
Keywords: Mangalore, National, News, Permission, Hijab, Examination, Students, Government, University,Application, Court, Top-Headlines, Girls seek permission to wear hijab for II PU exams.