Join Whatsapp Group. Join now!
Aster mims 04/11/2022

Garbage | ടൊവിനോ നായകനായ അജയൻ്റെ രണ്ടാം മോഷണം സിനിമാ സെറ്റിലെ പ്ലാസ്റ്റിക് ഉൾപെടെയുള്ള മാലിന്യം ബീചിലിട്ട് കത്തിക്കുന്നു; ജനങ്ങൾ ദുരിതത്തിൽ

Garbage including plastic from film sets burns on beach#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

നീലേശ്വരം: (www.kasargodvartha.com) ടോവിനോ തോമസ് ആദ്യമായി ട്രിപിൾ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ സെറ്റിലെ പ്ലാസ്റ്റിക് ഉൾപെടെയുള്ള മാലിന്യം ബീചിലിട്ട് കത്തിക്കുന്നതായി ആക്ഷേപം. നീലേശ്വരം തൈക്കടപ്പുറം ബീചിലാണ് സിനിമയ്ക്ക് വേണ്ടി സെറ്റിട്ടിരുന്നത്. സിനിമയുടെ ചിത്രീകരണം മൂന്ന് ദിവസം മുമ്പ് അവസാനിച്ചതിനെ തുടർന്ന് സാങ്കേതിക പ്രവർത്തകരടക്കം മടങ്ങിയിരുന്നു.
Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.

ചിത്രത്തിൽ പ്രദേശവാസികളായ ഏതാനും പേരെ അഭിന്നയിപ്പിച്ചിരുന്നു. മാലിന്യം കത്തിച്ച് കളയാൻ നിർദേശിച്ച് സിനിമക്കാർ സ്ഥലം വിട്ടുവെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. തെർമോകോൾ, പ്ലാസ്റ്റിക്, ചാക്ക് കണക്കിന് സൂക്ഷിച്ച ഉമി തുടങ്ങിയവയാണ് ഉപേക്ഷിച്ച് പോയത്.
    
Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.

ദിവസങ്ങൾക്ക് മുമ്പ് ചീമേനിയിലെ മറ്റൊരു ലൊകേഷനിൽ അ​ഗ്നിബാധയുണ്ടായിരുന്നു. ഷൂടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപ്പിടിത്തത്തിലൂടെ നശിച്ചതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം സംഭവിച്ചിരുന്നു. ഇതോടെയാണ് സിനിമ പെട്ടന്ന് തീർത്ത് സാങ്കേതിക പ്രവർത്തകർ മടങ്ങിയത്.
 
Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.
Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.
  
Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.

ചിത്രീകരണത്തിന് 112 ദിവസങ്ങൾ എടുത്തിരുന്നു.

ബിഗ് ബജറ്റ് ത്രീഡി ചിത്രമായ 'അജയന്റെ രണ്ടാം മോഷണം' അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധായകൻ. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Nileshwaram, Cinema, Film, Plastic, Waste, Fire, Actor, Tovino Thomas, Beach, Ajayante Randam Moshanam, Cinema Shooting, Garbage including plastic from film sets burns on beach.

Post a Comment