മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക സര്‍കാരിന്റെ പുതിയ സംവരണ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് തുടക്കം. ബഞ്ചാറ, കൊറജ, കൊറമ, ഭൂമി സമുദായങ്ങള്‍ മുന്‍മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ഷിക്കാരിപുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പട്ടിക ജാതി വിഭാഗങ്ങളിലെ ഉപജാതികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിരെ ഷിവമോഗ്ഗ ഷിക്കാരിപ്പുര താലൂക് ഓഫീസ് (മിനി സൗധ) പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ സമുദായ പ്രവര്‍ത്തകരാണ് യദ്യൂരപ്പയുടെ വീടിന് നേരെ തിരിഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ക്ക് എതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ പടങ്ങള്‍ കത്തിച്ചു. അക്രമത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റു.
Keywords: News, National, Karnataka, Mangalore, Top-Headlines, Minister, Attack, Protest, Politics, Political-News, Former Karnataka CM BS Yediyurappa's House Attacked.
< !- START disable copy paste -->