city-gold-ad-for-blogger
Aster MIMS 10/10/2023

Convicted | കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 3 പേര്‍ക്ക് തടവും പിഴയും; 2 സിപിഎം നേതാക്കളായ മുന്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കി

കണ്ണൂര്‍: (www.kasargodvartha.com) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ പൊലീസ് കായികമേളയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ കോടതി കണ്ടെത്തി. 

മുന്‍ സി പി എം പ്രവര്‍ത്തകന്‍ സി ഒ ടി നസീര്‍, സി പി എം പ്രവര്‍ത്തകരായ ബിജു പറമ്പത്ത്, ദീപക് ചാലാട് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദീപക് ചാലാടിന് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും മറ്റുരണ്ട് പ്രതികളായ സി ഒ ടി നസീര്‍, ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതം തടവും 10000 രൂപയും പിഴയടക്കാനുമാണ് ശിക്ഷിച്ചത്.

സി പി എം ജില്ലാനേതാക്കളും മുന്‍ എം എല്‍ എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ ഉള്‍പെടെയുളള മറ്റു പ്രതികളെ കോടതി തെളിവില്ലെന്ന കാരണത്താല്‍ കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.  പ്രൊസിക്യൂഷനുവേണ്ടി പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ. കെ പി രാജേന്ദ്രബാബു ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ബി പി ശശീന്ദ്രനും ഹാജരായി. 

Convicted | കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 3 പേര്‍ക്ക് തടവും പിഴയും; 2 സിപിഎം നേതാക്കളായ മുന്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കി


2013 ഒക്ടോബര്‍ 27നാണ് സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി കണ്ണൂര്‍ പൊലീസ് മൈതാനത്തില്‍ സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ സോളാര്‍ വിഷയത്തില്‍ എല്‍ ഡി എഫ് നടത്തുന്ന ഉപരോധ സമരത്തിന്റെ ഭാഗമായുളള പ്രതിഷേധത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിയുകയായിരുന്നു.

 ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ 'സരിതാ ചാണ്ടിയെ കൊല്ലെടാ'യെന്ന് ആക്രോശിച്ചു കല്ലെറിഞ്ഞതെന്നാണ് റിപോര്‍ട്. 

Convicted | കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 3 പേര്‍ക്ക് തടവും പിഴയും; 2 സിപിഎം നേതാക്കളായ മുന്‍ എംഎല്‍എമാരെ കുറ്റവിമുക്തരാക്കി


അക്രമത്തിനിടെ നെറ്റിയില്‍ മുറിവേറ്റ ഉമ്മന്‍ചാണ്ടി കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മുഖ്യമന്ത്രിയോടൊപ്പം കാറിലുണ്ടായിരുന്ന അന്നത്തെ ഇരിക്കൂര്‍ മണ്ഡലം എം എല്‍ എ കെ സി ജോസഫ് കെ പി സി സി ജെനറല്‍ സെക്രടറി ടി സിദ്ദിഖ് എന്നിവര്‍ക്കും കാറിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് ചീളുകള്‍ തെറിച്ച് പരുക്കേറ്റിരുന്നു. സംസ്ഥാനമാകെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസുകളിലൊന്നായിരുന്നു കണ്ണൂരിലെ ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്.

Keywords: News, Kerala, State, Accused, Acquitted Top-Headlines, Oommen Chandy, Case, CPM, Politics, Former CPM leader COT Naseer among the accused in Oommen Chandy's assassination attempt case convicted


Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL