Join Whatsapp Group. Join now!
Aster mims 04/11/2022

Conference | വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്‌ പതാക ഉയർന്നു; പ്രതിനിധി സമ്മേളനം ഞായറാഴ്‌ച; വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും

Flag hoisted for District Conference of Vyapari Vyavasayi Samithi#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്‌: (www.kasargodvartha.com) കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് ഞായറാഴ്‌ച പാലക്കുന്നിൽ തുടക്കം കുറിക്കും. രാവിലെ 10ന്‌ സാഗർ ഓഡിറ്റോറിയത്തിലെ ടി കുഞ്ഞുണ്ണി നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ സമ്മേളനം ഉദ്ഘാടനം ചെയ്യും.
  
Palakunnu, Kasaragod, Kerala, News, Conference, Inauguration, Police Station, Panchayath, Flag hoisted for District Conference of Vyapari Vyavasayi Samithi.

സമ്മേളനത്തിന്‌ തുടക്കം കുറിച്ച് പൊതുസമ്മേളന നഗറിൽ സംഘാടകസമിതി ചെയർമാൻ മധുമുതിയക്കാൽ പതാകയുർത്തി. ജില്ലാ പ്രസിഡന്റ്‌ പികെ ഗോപാലൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രടറിയേറ്റംഗം കെവി കുഞ്ഞിരാമൻ, മണി മോഹനൻ, പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി, വി പ്രഭാകരൻ സംസാരിച്ചു. ജില്ലാ സെക്രടറി ടി വി ബാലൻ സ്വാഗതം പറഞ്ഞു.

ഇ രാഘവൻ ലീഡറും കെ എച് മുഹമ്മദ് മാനജരുമായുള്ള പതാക ജാഥ മൊഗ്രാൽപുത്തൂരിൽ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്‌ഘാടനം ചെയ്‌തു. വി വി ഉദയകുമാർ ലീഡറും സത്യൻ പടന്നക്കാട് മാനജരുമായുള്ള കൊടിമര ജാഥ മടിക്കൈ എരിക്കുളത്ത്‌ ജില്ലാ പ്രസിഡന്റ്‌ പി കെ ഗോപാലൻ ഉദ്ഘാടനം ചെയ്‌തു. ഉദുമയിൽ ഇരുജാഥയും സംഗമിച്ച്‌ ശേഷം പാലക്കുന്നിലെത്തി. സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കും. തിങ്കളാഴ്ച വൈകിട്ട്‌ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് വ്യാപാരികളുടെ പ്രകടനം നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്യും.

Keywords: Palakunnu, Kasaragod, Kerala, News, Conference, Inauguration, Police Station, Panchayath, Flag hoisted for District Conference of Vyapari Vyavasayi Samithi.

Post a Comment