തീരത്തോടടുത്ത് വല വിരിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ ഒഡീഷ സ്വദേശിയായ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം ബോട് നിയന്ത്രണം വിട്ട് കരയിലേക്ക് കയറാന്‍ കാരണമെന്നാണ് സൂചന. ബോടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ബോടിന്റെ എന്‍ജിന്‍ ഒഴികെ ബാക്കിയെല്ലാം നശിച്ചു. ചൊവ്വാഴ്ച രാവിലെ ജെസിബിയുടെ സഹായത്തോടെ കരയിലേക്ക് വലിച്ചു കയറ്റിയ ബോടിന്റെ മറ്റ് ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കുകയായിരുന്നു. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ മൊയ്തു ഹാജി പറയുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Accident, Boat Accident, Trikaripur, Collapse, Fisher-Workers, Fishermen, Fishing boat hit shore and broke down.
< !- START disable copy paste -->