ഉച്ചയ്ക്ക് 12.30 മണിയോടെയാണ് തീ കണ്ടത്. രണ്ടരയോടെ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാറ്റിന്റെ ഗതിക്കൊത്ത് ആളിപ്പടർന്ന തീച്ചൂടും വെയിലും കാരണം പ്രയാസം നേരിട്ടു. 40 അംഗ അഗ്നിശമന സേന നടത്തിയ തീവ്രശ്രമത്തിൽ വൈകുന്നേരം അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പോവാൻ പാതയില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമായി.
ഗുണ്ടൽപേട്ട, ഗോപാല സ്വാമി ഹിൽസ്, കുണ്ടകെരെ, മൂലെഹൊളെ, മഡ്ഡൂർ, ഓംകാർ റേൻജുകളിൽ നിന്നുള്ള വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തന ഭാഗമായിരുന്നു. വന്യമൃഗങ്ങൾക്ക് നാശം സംഭവിച്ചതായി ഇതുവരെ വിവരമില്ലെന്ന് റേൻജ് ഫോറസ്റ്റ് ഓഫീസർ ധന്യ ശ്രീ പറഞ്ഞു.
Keywords: Mangalore, National, News, Fire, Birds, Road, Fire force, Vehicle, Forest-range-officer, Top-Headlines, Fire destroys vegetation at Chamundi Hill, Gopalaswamy Hill.