Join Whatsapp Group. Join now!
Aster mims 04/11/2022

Fire | ചള്ളങ്കയം ആനബാഗിൽ റബർ തോട്ടത്തിന് സമീപം തീപ്പിടിത്തം; മണിക്കൂറുകളോളം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾFire broke out near rubber plantation
പുത്തിഗെ: (www.kasargodvartha.com) മംഗലട്ക നായിക്കട്ടയിലെ ആനബാഗിൽ റബർ തോട്ടത്തിന് സമീപമുണ്ടായ തീപ്പിടിത്തം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ബിജു മാത്യുവിൻറെ ഉടമസ്ഥതയിലുള്ള പ്രദേശത്തിനടുത്ത് ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയുണ്ടായ തീപ്പിടിത്തം അർധരാത്രി വരെ നീണ്ടുനിന്നു. ഉടനെ ഒരു കൂട്ടം പ്രദേശവാസികൾ മരച്ചില്ലകൾ കൊണ്ട് അടിച്ചും പികപ് വാനിൽ വെള്ളം കൊണ്ട് വന്ന് ഒഴിച്ചും തീ അണച്ചിരുന്നു. എന്നാൽ പിന്നീട് രാത്രി ഒമ്പത് മണിയോടെ നേരത്തെ തീപ്പിടിത്തം ഉണ്ടായതിന്റെ തൊട്ടടുത്ത് വീണ്ടും തീ ആളിക്കത്തുന്നത് മസ്‌ജിദിൽ നിന്ന് പ്രാർഥന കഴിഞ്ഞുവരുന്നവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉപ്പളയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. കാടുനിറഞ്ഞ സ്ഥലമായതിനാൽ ഫയർഫോഴ്സ് വാഹനം സ്ഥലത്ത് എത്തിപ്പെടാൻ പ്രയാസപ്പെട്ടു. കർഷകന്റെ പൈപിൽ നിന്നും മറ്റും വെള്ളം ചീറ്റിയുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ട്രാൻസ്ഫോർമറിന് തീപ്പിടിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ വിഷ്ണു, വിപിൻ, രാജേഷ്, നിജിൻ, പ്രദീപൻ, ഗ്രാമപഞ്ചായത് മെമ്പർ ഗംഗാധരൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Kasaragod, News, Kerala, Puthige, Fire, Water, Masjid, Fire force, Transformer, Top-Headlines, Fire broke out near rubber plantation.
.
Kasaragod, News, Kerala, Puthige, Fire, Water, Masjid, Fire force, Transformer, Top-Headlines, Fire broke out near rubber plantation.

Keywords: Kasaragod, News, Kerala, Puthige, Fire, Water, Masjid, Fire force, Transformer, Top-Headlines, Fire broke out near rubber plantation.
< !- START disable copy paste -->

Post a Comment