Join Whatsapp Group. Join now!
Aster mims 04/11/2022

Fire | പൈവളികെയിൽ വൻ തീപ്പിടിത്തം; ആറര ഏകറോളം റബർ തോട്ടം കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; 'ആളിപ്പടർന്നത് സോളാർ പാർകിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ'

Fire breaks out in rubber plantation#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (www.kasargodvartha.com) പൈവളികെ പഞ്ചായതിലെ കൊമ്മന്‍ഗള കുരിയയില്‍ സോളാർ പാർകിന് സമീപമുണ്ടായ തീപ്പിടിത്തത്തിൽ ആറര ഏകറോളം റബർ തോട്ടം കത്തിനശിച്ചു. പ്രദേശത്ത് താമസക്കാരിയും കൊല്ലം സ്വദേശിയുമായ ത്വാഹിറയുടെ അഞ്ച് ഏകറും പൊലീസ് ഉദ്യോഗസ്ഥനായ ജെയിംസ് എന്നയാളുടെ ഒന്നര ഏകറും വരുന്ന റബർ തോട്ടമാണ് കത്തിയമർന്നത്. റബർ മരങ്ങളും കാപ്പി ചെടികളും കശുമാവുകളും കത്തിനശിച്ചു.
  
Kasaragod, Kerala, News, Top-Headlines, Uppala, Latest-News, Fire, Fire force, Paivalika, Solar-products, Farmer, Farm workers, Fire breaks out in rubber plantation.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സോളാർ പാർകിൽ ഷോർട് സർക്യൂട് മൂലം തീപ്പിടുത്തം ഉണ്ടായതായും ഇതേതുടർന്ന് തീ സമീപ പ്രദേശങ്ങളിലേക്ക് പടർന്നതായും ത്വാഹിറ കാസർകോട് വാർത്തയോട് പറഞ്ഞു. സോളാർ പാർകിനകത്തെ തീ അണച്ച ഫയർഫോഴ്‌സ് സംഘം തീ പടർന്ന സമീപ പ്രദേശങ്ങൾ കാടാണെന്ന് പറഞ്ഞുകൊണ്ട് തീ അണക്കാതെ അവഗണിക്കുകയായിരുന്നുവെന്നാണ് ത്വാഹിറ പറയുന്നത്. എന്നാൽ ത്വാഹിറയുടെയും മറ്റും റബർ തോട്ടം കഴിഞ്ഞാണ് കാടുനിറഞ്ഞ സ്ഥലമുള്ളത്. ഇത് മനസിലാക്കാതെയുള്ള അധികൃതരുടെ സമീപനമാണ് റബർ തോട്ടം കത്തി നശിക്കാൻ കാരണമെന്നാണ് ആക്ഷേപം.
  
Kasaragod, Kerala, News, Top-Headlines, Uppala, Latest-News, Fire, Fire force, Paivalika, Solar-products, Farmer, Farm workers, Fire breaks out in rubber plantation.

സംഭവ സമയത്ത് ത്വാഹിറയും ജെയിംസും സ്ഥലത്ത് ഉണ്ടായിരുന്നില്ല. മറ്റുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ തീപ്പിടിത്തം ഉണ്ടായ കാര്യം അറിഞ്ഞത്. ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് സംഘം വീണ്ടും സ്ഥലത്ത് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല. തീ ആളിക്കത്തിയതിനാൽ തോട്ടം കത്തിയമർന്നിരുന്നു. ഫയർഫോർസിന്റെ ചെറിയവാഹനവും കൂടുതൽ വെള്ളം ഉൾകൊള്ളാൻ ആവാത്തതും കൊണ്ട് അവർക്ക് കൂടുതലൊന്നും ചെയ്യാനായില്ലെന്ന് ത്വാഹിറ പറഞ്ഞു.

10 ഏകറിലാണ് ത്വാഹിറയുടെ റബർ തോട്ടമുള്ളത്. ഇതിൽ പകുതിയിലേറെയും തീ വിഴുങ്ങി. അഞ്ച് വർഷമായി ടാപ് ചെയ്യുന്നുണ്ട്. 800 ഓളം റബർ മരങ്ങൾ കത്തിനശിച്ചതായാണ് വിവരം. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജെയിംസിന്റെ മൂന്നര ഏകറോളം വരുന്ന റബർ തോട്ടത്തിൽ ഒന്നര ഏകറാണ് കത്തിനശിച്ചത്. ഏറെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

പൈവളികെയിലെ കൊമ്മന്‍ഗളയില്‍ 250 ഏകറിലാണ് സോളാർ പാർകുള്ളത്. 50 മെഗാവാട് വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതേസമയം തങ്ങളുടെ ഇത്രയും വലിയ നഷ്ടത്തിന് ആരോട് പരാതി പറയണമെന്നറിയാതെ കുഴങ്ങുകയാണ് റബർ തോട്ട ഉടമകൾ. വിള ഇൻഷുറൻസിൽ റബർ കാർഷിക വിളയായി ഉൾപെടുത്താത്തതിനാൽ ആ വഴിക്കുള്ള സഹായവും ലഭിക്കില്ലെന്ന് നിസഹായതയോടെ ത്വാഹിറ പറയുന്നു.
  
Kasaragod, Kerala, News, Top-Headlines, Uppala, Latest-News, Fire, Fire force, Paivalika, Solar-products, Farmer, Farm workers, Fire breaks out in rubber plantation.

Kasaragod, Kerala, News, Top-Headlines, Uppala, Latest-News, Fire, Fire force, Paivalika, Solar-products, Farmer, Farm workers, Fire breaks out in rubber plantation.

Keywords: Kasaragod, Kerala, News, Top-Headlines, Uppala, Latest-News, Fire, Fire force, Paivalika, Solar-products, Farmer, Farm workers, Fire breaks out in rubber plantation.< !- START disable copy paste -->

Post a Comment