ബോവിക്കാനം: (www.kasargodvartha.com) മാതാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം മകനും വിടവാങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മരിച്ച, മുതലപ്പാറയിലെ അബ്ദുർ റഹ്‌മാന്റെ ഭാര്യ എ സുഹ്റ (42) യുടെ മകൻ ഹാരിസ് (17) ആണ് വിടവാങ്ങിയത്. എൻഡോസൾഫാൻ ദുരിതബാധിതനായ ഹാരിസ് ചികിത്സയിലായിരുന്നു.
ഗൃഹനാഥനായ അബ്ദുർ റഹ്‌മാനും അസുഖബാധിതനായി കഴിയുന്നതിനിടെ അടുത്തടുത്ത ദിവസങ്ങളിലായി സംഭവിച്ച രണ്ടുമരണങ്ങളും കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി. അനസാണ് ദമ്പതികളുടെ മറ്റൊരുമകൻ. ബാവിക്കര ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Obituary | മാതാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം മകനും വിടവാങ്ങി; മരിച്ചത് എൻഡോസൾഫാൻ ദുരിതബാധിതൻ
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾFew days after death of mother, son also passed away