Join Whatsapp Group. Join now!
Aster mims 04/11/2022

Marriage | രണ്ടാം വിവാഹം കഴിച്ച അഡ്വ. ശുകൂറിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഫത്‌വ കൗൺസിൽ; അക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്തം കൗണ്‍സിലിനെന്ന് അഭിഭാഷകൻ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾFatwa Council issues fatwa against Shukoor who married second time
കാഞ്ഞങ്ങാട്: (www.kasargodavrtha.com) രണ്ടാം വിവാഹം കഴിച്ച അഡ്വ. ശുകൂറിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ഫത്‌വ കൗൺസിൽ. ശുകൂർ നടത്തിയത് നാടകമാണെന്നാണ് കൗൺസിലിന്റെ ആരോപണം. ഇസ്ലാം വിശ്വാസിയാണെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വകീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്ന് കൗൺസിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ശുകൂർ തന്നെ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. മലപ്പുറം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർചാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

ഇസ്ലാമിക അനന്തരാവകാശ നിയമപ്രകാരം മരിച്ച പിതാവിന് പെൺമക്കൾ മാത്രമാണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ബാക്കി പിതൃസഹോദരങ്ങൾക്ക് വീതിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിൽ ഒരംശം പോലും സഹോദരങ്ങൾക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്ത മൂലവുമാണ് ശുകൂർ പുനർവിവാഹം ചെയ്തതെന്ന് കൗൺസിൽ കുറ്റപ്പെടുത്തുന്നു.

Kasaragod, Kerala, News, Marriage, Controversy, Kanhangad, Drama, Threatened, Father, Islam, Attack, Top-Headlines, Fatwa Council issues fatwa against Shukoor who married second time.

ഇസ്ലാമിക സമ്പദ് വ്യവസ്ഥിതിയിൽ സ്വത്തിന്റെ ഉടമ അല്ലാഹുവാണ്. സ്വത്ത് സമ്പാദനവും വിനിയോഗവുമെല്ലാം അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയ്ക്ക് അനുസരിച്ചേ പാടുള്ളൂ. സ്വാർഥതയ്ക്കായി മതത്തെ ഉപയോഗിക്കുന്ന ഇത്തരം നാടകങ്ങളിൽ വിശ്വാസികൾ വഞ്ചിതരാകില്ല. മത നിയമങ്ങൾ അവഹേളിക്കാനും വിശ്വാസികളുടെ ആത്മവീര്യം തകർക്കാനുമുള്ള കുത്സിത നീക്കങ്ങളെ അവർ ശക്തമായി പ്രതിരോധിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തന്നെ ആരെങ്കിലും അക്രമിക്കാൻ ശ്രമിച്ചാൽ ഈ പ്രസ്താവന പുറപ്പെടുവിക്കുന്നവരായിരിക്കും ഉത്തരവാദികളെന്ന് ശുകൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശുകൂറും എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമായ ഡോ. ഷീനയും തമ്മിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. സുഹൃത്തുക്കളുടെയും മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Kasaragod, Kerala, News, Marriage, Controversy, Kanhangad, Drama, Threatened, Father, Islam, Attack, Top-Headlines, Fatwa Council issues fatwa against Shukoor who married second time.

വിവാഹ നിശ്ചയത്തിന് പിന്നാലെ ഫേസ്‌ബുകിൽ ശുകൂർ തന്നെയാണ് ഫത്‌വ കൗൺസിലിന്റെ ഭീഷണി പങ്കുവെച്ചത്. അതേസമയം മുൻ കേരള ഡയറക്ടർ ജെനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസിഫലിയും ശുകൂറിന്റെ വിവാഹത്തെ എതിർത്തുകൊണ്ട് സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കളുടെ പിന്തുർച്ചാപരമായ സുരക്ഷയ്ക്കാണെന്ന പേരിൽ മുസ്ലിം മതാചാര പ്രകാരം വിവാഹിതരായ ദമ്പതികൾ 1954 ലെ സ്പെഷ്യൽ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്താൽ അവരുടെ മരണാനന്തരം സ്വത്തുക്കൾ ലഭിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. അനന്തരാവകാശം ഒരു വിവാഹ രജിസ്‌ട്രേഷനെ അടിസ്ഥാനമാക്കി തീരുമാനിക്കാവുന്നതല്ലെന്നാണ് അടിസ്ഥാന നിയമമെന്നും ആസിഫലി പറയുന്നു.

Keywords: Kasaragod, Kerala, News, Marriage, Controversy, Kanhangad, Drama, Threatened, Father, Islam, Attack, Top-Headlines, Fatwa Council issues fatwa against Shukoor who married second time.
< !- START disable copy paste -->

Post a Comment