Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | നാലംഗ കുടുംബം മംഗ്ളുറു നഗരത്തിലെ ലോഡ്‌ജ്‌ മുറിയിൽ മരിച്ചനിലയിൽ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Family of 4 found dead in Mangaluru
മംഗ്ളുറു: (www.kasargodvartha.com) നഗരത്തിൽ കെഎസ് റാവു റോഡിലെ ലോഡ്‌ജ്‌ മുറിയിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂറു വിജയനഗർ സ്വദേശി ദേവേന്ദ്ര (48), ഭാര്യ നിർമല (38), ഇരട്ടകളായ മക്കൾ ചിത്ര, ചൈതന്യ (ഒമ്പത്) എന്നിവരാണ് മരിച്ചത്.

Mangalore, National, News, Family, Dead, Lodge, Dead Body, Police, Obituary, Top-Headlines, Family of 4 found dead in Mangaluru.

ഈമാസം 27ന് മുറിയെടുത്ത കുടുംബം വ്യാഴാഴ്ച ഒഴിയേണ്ടതായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. നിർമലയും മക്കളും ഉറങ്ങുന്ന അവസ്ഥയിലും ദേവേന്ദ്ര തൂങ്ങിയ നിലയിലുമായിരുന്നു. പലവിധ സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് മുറിയിൽ നിന്ന് കിട്ടിയതായി മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ കുൽദീപ് ജയിൻ പറഞ്ഞു.

ദാവൺഗരെ ജില്ലയിലെ നാഗരത്നഹള്ളി സ്വദേശിയായ ദേവേന്ദ്രപ്പ 11 വർഷമായി മൈസൂറിൽ വാടക വീട്ടിലാണ് താമസം. മെറ്റഗള്ളി വ്യവസായ എസ്റ്റേറ്റിൽ സിഎൻസി മെഷീൻ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറി നടത്തിവരുകയായിരുന്നു. കടബാധ്യത കാരണം സ്ഥാപനം ഈയിടെ മൂന്ന് കോടി രൂപക്ക് വിറ്റിരുന്നു. ശേഷിക്കുന്ന കടങ്ങൾ വീട്ടുന്നതിന് നാട്ടിലെ കൃഷിഭൂമി വിൽക്കാൻ പോവുകയാണെന്ന് വാടക വീട് ഉടമയോട് പറഞ്ഞാണ് മംഗ്ളൂറിലേക്ക് വന്നത്. കുറേ മാസങ്ങളിലെ വാടക കൊടുക്കാൻ ബാക്കിയായിരുന്നു. മരണം അറിഞ്ഞ് മംഗ്ളൂറിൽ എത്തിയ ബന്ധുക്കളിൽ നിന്ന് ബന്തർ പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

Mangalore, National, News, Family, Dead, Lodge, Dead Body, Police, Obituary, Top-Headlines, Family of 4 found dead in Mangaluru.

Keywords: Mangalore, National, News, Family, Dead, Lodge, Dead Body, Police, Obituary, Top-Headlines, Family of 4 found dead in Mangaluru.
< !- START disable copy paste -->

Post a Comment