Join Whatsapp Group. Join now!
Aster mims 04/11/2022

Police Booked | കാഞ്ഞങ്ങാട്ട് കെഎം ശാജി പങ്കെടുത്ത പരിപാടിയിൽ പടക്കം പൊട്ടിച്ച് അക്രമം നടത്തിയതായി വീട്ടമ്മയുടെ പരാതി; കണ്ടാലറിയാവുന്ന 10 മുസ്ലിം ലീഗ് പ്രവർത്തകർക്കതിരെ കേസ്

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾFamily attacked: Police booked
കാഞ്ഞങ്ങാട്: (www.kasargodvartha.com) കെഎം ശാജി പങ്കെടുത്ത പരിപാടിയിൽ പടക്കം പൊട്ടിച്ച് അക്രമം നടത്തിയെന്ന വീട്ടമ്മയുടെ പരാതിയിൽ കണ്ടാലറിയാവുന്ന 10 മുസ്ലിം ലീഗ് പ്രവർത്തകർക്കതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. പള്ളിക്കര ബേക്കൽ കോട്ടക്കുന്നിലെ വിഎം അബ്ദുല്ലയുടെ ഭാര്യ മറിയക്കുഞ്ഞിയും മകൻ സലീമും സഞ്ചരിച്ച കാറിലേക്ക് പടക്കത്തിന്റെ ചീള് തെറിച്ചുവീണതായാണ് പരാതി.

 

പരിപാടിക്കിടെ സമീപത്തെ റോഡിലൂടെ ഇവർ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ലീഗ് പ്രവർത്തകർ പൊട്ടിച്ച പടക്കം കാറിനകത്തേക്ക് തെറിച്ചുവീഴുകയും ഇത് ചോദ്യം ചെയ്തപ്പോൾ മർദിക്കുകയുമായിരുന്നുവെന്ന് സലീം പറഞ്ഞു. പടക്കം പൊട്ടിച്ചതിന്റെ ചീള് തെറിച്ച് സലീമിന്റെ കാലിന് പരുക്കേറ്റതായും പടക്കത്തിന്റെ പുക ശ്വസിച്ച് കാറിനകത്ത് ഉണ്ടായിരുന്ന ആസ്തമ രോഗിയായ മറിയക്കുഞ്ഞിക്ക് ശ്വാസം മുട്ടും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടതായും പരാതിയിൽ പറയുന്നു. കാഞ്ഞങ്ങാട്ട് ഡോക്ടറെ കാണിക്കാൻ മാതാവിനും ബന്ധുക്കൾക്കും ഒപ്പം എത്തിയതായിരുന്നു സലീം.

Kasaragod, Kanhangad, Kerala, News, Family, Attack, Police, Programme, Complaint, Muslim-league, Case, Car, Injured, Politics, Top-Headlines, Family attacked: Police booked.

പ്രവർത്തകർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതായി ആരോപിച്ചാണ് സലീമിനെ ലീഗ് പ്രവർത്തകർ മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. അക്രമം നടക്കുമ്പോൾ പൊലീസ് നോക്കി നിന്നതായി സലീമും കുടുംബവും ആരോപിച്ചു. പിന്നീട് ലീഗ് നേതാക്കൾ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.

Kasaragod, Kanhangad, Kerala, News, Family, Attack, Police, Programme, Complaint, Muslim-league, Case, Car, Injured, Politics, Top-Headlines, Family attacked: Police booked.

മറിയക്കുഞ്ഞിയും സലീമും ലീഗ് കുടുംബാംഗങ്ങൾ തന്നെയാണ്. മുസ്‍ലിം ലീഗ് തെക്കേപ്പുറം ശാഖ സമ്മേളനത്തിന്റെ ഭാഗമായി കെഎം ശാജി പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം നടന്നത്. മനുഷ്യ ജീവന് ഭീഷണിയാകുന്ന രീതിയിൽ പടക്കം പൊട്ടിച്ചു, സലീമിനെ മർദിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Keywords: Kasaragod, Kanhangad, Kerala, News, Family, Attack, Police, Programme, Complaint, Muslim-league, Case, Car, Injured, Politics, Top-Headlines, Family attacked: Police booked.
< !- START disable copy paste -->

Post a Comment