'ഇതൊരു അന്തിമ പോരാട്ടമാണ്, പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക, ഇതിനപ്പുറം മറ്റെന്ത് വരാന്‍, നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം, രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം, ക്വിറ്റ് മോദി', എന്നായിരുന്നു റിജിലിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതിനെതിരെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റാണ് പരാതി നല്‍കിയത്.
ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഫേസ്ബുക് പോസ്റ്റിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിജില്‍ മാക്കുറ്റിയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ അറിയിച്ചു. അതേസമയം രാവും പകലും തെരുവില്‍ തങ്ങളുണ്ടാകുമെന്നും കേസെടുത്ത് ഭയപ്പെടുത്താമെന്ന് സംഘികളും പിണറായി പൊലീസും കരുതേണ്ടെന്നും റിജില്‍ പ്രതികരിച്ചു.
Keywords: Rijil Makkutty, News, Kerala, Kannur, Political-News, Political Party, Politics, Top-Headlines, Congress, Complaint, Social-Media, Youth-Congress, Controversy, Facebook Post: Police booked Rijil Makkutty.
< !- START disable copy paste -->