Join Whatsapp Group. Join now!
Aster mims 04/11/2022

E-Auto | ഇ-ഓടോറിക്ഷയും സ്പ്രിംഗ് ബാലന്‍സും ഇനി കാസര്‍കോട് നഗരസഭ ഹരിത കര്‍മ സേനയ്ക്ക് സ്വന്തം

കാസര്‍കോട്: (www.kasargodvartha.com) ഇ-ഓടോറിക്ഷയും സ്പ്രിംഗ് ബാലന്‍സും ഇനി കാസര്‍കോട് നഗരസഭയിലെ ഹരിത കര്‍മ സേനയ്ക്ക് സ്വന്തം. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനാണിത്. ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സ് നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയും ഇ-ഓടോറിക്ഷകള്‍ ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ തുക ഉപയോഗിച്ചുമാണ് നല്‍കുന്നത്.

ഇ-ഓടോറിക്ഷ എത്തുന്നതോടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള അജൈവ മാലിന്യ നീക്കം വേഗത്തിലാകും. മാത്രമല്ല ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സ് വഴി മാലിന്യങ്ങളുടെ അളവ് കൃത്യമായി രേഖപ്പെടുത്തി ശേഖരിക്കാനും സാധിക്കും. മാര്‍ച് 20ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഇ-ഓടോറിക്ഷയും ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും അജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള അനുബന്ധന സാമഗ്രികളും ഹരിത കര്‍മ സേനക്ക് കൈമാറും. ചടങ്ങില്‍ വച്ച് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Kasaragod, News, Kerala, Inauguration, Programme, House, waste, Top-Headlines, E-auto and digital spring balance for Kasaragod Harita Karma Sena.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിക്കും. ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ദേവരാജന്‍ പി വി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കും. വികസന സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാരായ സവിത, ലളിത എം, രഞ്ജിത ഡി, നഗരസഭാ സെക്രടറി സുരേഷ് കുമാര്‍, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് സോണല്‍ മാനേജര്‍ ബൈജു കാനംകണ്ടി, റീജിയണല്‍ ഹെഡ് അജയ് സി പി, ബ്രാഞ്ച് മാനേജര്‍ ഹരീന്ദ്രന്‍ മേലത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും ഹെല്‍ത് സൂപര്‍വൈസര്‍ രഞ്ജിത് കുമാര്‍ എ പി നന്ദിയും പറയും. മൂന്ന് ഇ-ഓടോറിക്ഷകളും 20 ഡിജിറ്റല്‍ സ്പ്രിംഗ് ബാലന്‍സും അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് 1500 അനുബന്ധന സാമഗ്രികളുമാണ് ഹരിത കര്‍മ സേനയ്ക്ക് കൈമാറുന്നത്.

Keywords: Kasaragod, News, Kerala, Inauguration, Programme, House, waste, Top-Headlines, E-auto and digital spring balance for Kasaragod Harita Karma Sena.

Post a Comment