ദുബൈ: (www.kvartha.com) പ്രവാസി മലയാളിയെ താമസസ്ഥലത്തെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെഎസ്എംബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്. ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഖത്വറില്‍ പ്രവാസിയായിരുന്ന സഞ്ജയ് രാമചന്ദ്രന്‍ അടുത്തിടെയാണ് ദുബൈയില്‍ എത്തിയത്. ബര്‍ദുബൈയിലെ ഒരു ഐ.ടി സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ രാമചന്ദ്രന്‍ മേനോന്‍. മാതാവ്: പരേതനായ ഉമ മേനോന്‍. അവിവാഹിതനാണ്.
Keywords: Dubai, news, Gulf, World, Top-Headlines, Death, Dubai: Expatriate found dead.