ദുബൈ: (www.kasargodvartha.com) പ്രവാസി യുവാവിനെ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതാണെന്ന് തിരിച്ചറിഞ്ഞതായി റിപോര്‍ട്. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസ് (23) ആണ് മരിച്ചത്. വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു കംപനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍കിന് സമീപം റോഡരികില്‍ വാഹനത്തിന് സമീപം മരിച്ച നിലയിലാണ് ഫവാസിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.
അബ്ദുല്‍ സലീം-സുഹറ ദമ്പതികളുടെ മകനാണ് ഫവാസ്. നാല് വര്‍ഷം മുമ്പാണ് ദുബൈയില്‍ എത്തിയത്. സഹോദരങ്ങള്‍: റിഫ, സിനാന്‍.
Keywords: Dubai, news, Gulf, World, Top-Headlines, Accident, Arrested, Dubai: Expatriate died in road accident.