Join Whatsapp Group. Join now!
Aster mims 04/11/2022

Fire | ഉണങ്ങിയ പുല്‍ച്ചെടികള്‍ക്ക് തീപ്പിടിച്ച് ആളിക്കത്തി; പൊലീസും പ്രദേശവാസികളും അഗ്‌നിരക്ഷാസേനയും ഒത്തൊരുമിച്ചതോടെ അപകടാവസ്ഥ ഒഴിവായി

Dry grass catches fire, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) ഉണങ്ങിയ പുല്‍ച്ചെടികള്‍ക്ക് തീപ്പടര്‍ന്ന് ആളിക്കത്തി. പൊലീസും പ്രദേശവാസികളും ഒത്തൊരുമിച്ച് അപകടാവസ്ഥ ഒഴിവാക്കി. ഉദുമ ഉദയമംഗലം റെയില്‍വേ പാളത്തിന് സമീപമാണ് സംഭവം നടന്നത്. ഉദുമ പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി മിനിറ്റുകള്‍ക്കകം ആളിക്കത്തിയ തീ അണക്കാന്‍ പ്രദേശവാസികളുടെ സഹായം തേടിയതോടെ എല്ലവരും ഒരുമിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു.
            
Latest-News, Kerala, Kasaragod, Top-Headlines, Uduma, Fire, Accident, Dry grass catches fire.

സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് പ്രദേശവാസികള്‍ തീ അണയ്ക്കാന്‍ പൊലീസുകാരുടെ കൂടെ സഹായത്തിന് എത്തിയത്. അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു. ബേക്കല്‍ എഎസ്‌ഐ രാജന്‍, സിപിഒ സജീഷ്, വഹാബ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരായ സീനിയര്‍ ഫയര്‍ ഓഫീസര്‍ പി ശ്രീനിവാസന്‍, അജേഷ്, ഉമര്‍, സുരാജ്, അനില്‍ കുമാര്‍, പൊതുപ്രവര്‍ത്തകന്‍ അഭിലാഷ് പൊടിപ്പളം തുടങ്ങിയവര്‍ പങ്കെടുത്തു.
     
Latest-News, Kerala, Kasaragod, Top-Headlines, Uduma, Fire, Accident, Dry grass catches fire.
     
Latest-News, Kerala, Kasaragod, Top-Headlines, Uduma, Fire, Accident, Dry grass catches fire.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Uduma, Fire, Accident, Dry grass catches fire.
< !- START disable copy paste -->

Post a Comment