കോഴിക്കോട്: (www.kasargodvartha.com) കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിയായ അമിത് (20) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍കോടിക് സ്‌കോഡ് നടത്തിയ അന്വേഷത്തിലാണ് യുവാവ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
അമിതില്‍ നിന്നും 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വില്‍പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക് കവറുകളും അമിതില്‍ നിന്നും കണ്ടെടുത്തു. കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമീഷനര്‍ പ്രകാശന്‍ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്), നാര്‍കോടിക് ഷാഡോസും, സബ് ഇന്‍സ്പെക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂര്‍ പൊലീസും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.
Keywords: Kozhikode, news, Kerala, Top-Headlines, arrest, Arrested, Police, Student, Drugs, Drug trade among college students; 20-year-old man arrested.