മാവേലിക്കര: (www.kasargodavrtha.com) നിയന്ത്രണംവിട്ട ഓടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്. ഇയാള്‍ ജില്ലാ ആശുപത്രയില്‍ ചികിത്സ തേടി. യാത്രക്കാരായ ദമ്പതികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
വകീൽ ഓഫിസില്‍ വന്ന് മടങ്ങുകയായിരുന്ന ദമ്പതികള്‍ യാത്ര ചെയ്തിരുന്ന ഓടോറിക്ഷ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. തോടിന്റെ വശങ്ങളില്‍ കൈവരി ഇല്ലാഞ്ഞതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അഗ്‌നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടാണ് ഓടോറിക്ഷ കരയ്ക്ക് കയറ്റിയത്.
Keywords: News, Kerala, Top-Headlines, Injured, Auto Driver, Accident, Driver injured in road accident.