യാത്രകളും അനുഭവങ്ങളും കോർത്തിണക്കിയുള്ള പുസ്തകത്തിൽ 19 അധ്യായങ്ങളാണുള്ളത്. പ്രമുഖ കവി റഫീഖ് അഹ്‌മദ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്. പ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണന്റെ പഠന കുറിപ്പുമുണ്ട്. ഫോടോഗ്രാഫർ എൻജിനീയർ അബ്ദുൽ ഖാദർ മുണ്ടോളാണ് കവർ ഡിസൈൻ ചെയ്തത്. ഇലസ്ടേഷൻ അൻ വർ സാദാത് തളങ്കരയുടേതാണ്. 'പുലര്‍ക്കാല കാഴ്ചകള്‍', 'ആരോഗ്യത്തിലേക്ക് തുറക്കുന്ന വാതില്‍' എന്നിവയ്ക്ക് ശേഷം ഡോ. അബ്ദുൽ സത്താറിന്റെ മൂന്നാമത്തെ പുസ്തകമാണിത്.
ചടങ്ങിൽ ഉബൈദ് പഠന കേന്ദ്രം ചെയർമാനും വ്യവസായിയുമായ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കാസർക്കോട് നഗരസഭ ചെയർമാൻ അഡ്വ. വിഎം.മുനീർ മുഖ്യാതിഥിയായി. മുതിർന്ന മാധ്യമ പ്രവർത്തകൻ റഹ്‌മാൻ തായലങ്ങാടി പുസ്തക പരിചയം നടത്തി. അശ്റഫലി ചേരങ്കൈ സ്വാഗതം പറഞ്ഞു. ജെനറൽ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം, അബു ത്വാഇ, പി ദാമോദരൻ, ടിഎ ശാഫി, പിഎസ് ഹമീദ്, എരിയാൽ അബ്ദുല്ല, കെഎം ഹനീഫ്, രത്നാവതി, സി എൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. അമീർ പള്ളിയാൻ നന്ദി പറഞ്ഞു.
Keywords: Kasaragod, Kerala, News, Doctor, Book- Release, General-Hospital, Health, Latest-News, Top-Headlines, Dr. AA Abdul Sathar's new book released.