ഐഎംഎ കാസർകോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പണി മുടക്കിയ ഡോക്ടർമാർ പ്രതിഷേധ യോഗവും നഗരത്തിൽ പ്രകടനവും നടത്തി. പ്രതിഷേധ യോഗം മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ശ്രീകുമാർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.സുരേഷ് ബാബു പി എം അധ്യക്ഷത വഹിച്ചു. പ്രൊഫ. വി ഗോപിനാഥൻ, പ്രൊഫ. ശ്രീനാഥ്, ഐഡിഎ പ്രസിഡൻ്റ് ഡോ. അജിതേഷ്, ഡോ. ഡോ.ബിഎസ് റാവു, ഐഎംഎ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ.ഗണേഷ് മയ്യ, ഡോ. ഭരതൻ, ഡോ. രാജറാം കെകെ, ഡോ. ശ്രീപതി കജം പാടി, ബ്രാഞ്ച് സെക്രടറി ഡോ. ഖാസിം ടി, ഡോ ജനാർധന നായിക് സിഎച്, ഐഎംഎ വനിതാ വിഭാഗം പ്രസിഡൻറ് ഡോ. രേഖാ റൈ എന്നിവർ സംസാരിച്ചു.
ജില്ലാ കൺവീനർ ഡോ. ബി നാരായണ നായിക് സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. എ ജമാൽ അഹ്‌മദ് നന്ദിയും പറഞ്ഞു. ഐഎംഎ, ഐഡിഎ, കെജിഎംഒഎ അംഗങ്ങൾ, മറ്റു ആശുപത്രി ജീവനക്കാർ, പാരാമെഡികൽ ജീവനക്കാർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിലും പ്രകടനത്തിലും പങ്കെടുത്തു. ആശുപത്രി ജീവനക്കാരെ അക്രമിച്ച കേസുകളിൽ ദ്രുതഗതിയിൽ നടപടികൾ ഉണ്ടാകണമെന്നും നീതിപൂർവമായ സമീപനം പൊലീസിൻ്റെയും സർകാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ആശുപത്രി സംരക്ഷണ നിയമം ബലപ്പെടുത്തണമെന്നും ആശുപത്രി സുരക്ഷിത മേഖലയായി പ്രഖ്യപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐഎംഎ യുടെ ആവശ്യങ്ങൾ ചർച ചെയ്ത് പരിഹരിക്കാത്ത സർകാരാണ് ഇന്നത്തെ സമരത്തിൻ്റെ ഉത്തരവാദിയെന്നും യോഗം അഭിപ്രായപ്പെട്ടു.