Join Whatsapp Group. Join now!
Aster MIMS 10/10/2023

Bekal station | ബേക്കല്‍ സ്റ്റേഷന് ജില്ലാ പൊലീസ് മേധാവിയുടെ ആദരവ്; പിന്നില്‍ ഉത്സവത്തിലെ ജാഗ്രത മുതല്‍ നിസ്വാര്‍ഥ സേവനങ്ങളുടെ നീണ്ട പട്ടിക

District Police Chief's award to Bekal station, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നേര്‍കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kasargodvartha.com) 10 നാള്‍ നീണ്ട ഉത്സവത്തിമിര്‍പ്പിനു കൊടിയിറങ്ങി. തിമിര്‍ത്തു തകര്‍ത്ത് ആഘോഷിച്ച ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിനിടയിലാണ് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ ആദരവ് ബേക്കല്‍ സ്റ്റേഷനെ തേടിയെത്തുന്നത്. സൗഹൃദപരമായ ഇടപെടല്‍ മുതല്‍ കേസ് എടുക്കുന്നതിലെ പ്രാവീണ്യം വരെ. സ്ത്രീകള്‍ക്കുള്ള പരിഗണന, നിയമം കയ്യിലെടുക്കുന്നവനെ തളയ്ക്കാനുള്ള ആത്മബലം, കാര്യക്ഷമയാര്‍ന്ന സമന്‍സ് വിതരണം, ബേക്കലിലെ ഗുണ്ട വിളയാട്ടത്തിന് അറുതി, നാട്ടില്‍ സമാധാനം, ജനങ്ങള്‍ തെരെഞ്ഞെടുത്തയച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ - ജനങ്ങളുടെ - കാവല്‍ക്കാരന്‍, എന്നീ നിലകള്‍ മാത്രം പരിഗണിച്ചല്ല, ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പിയ ഉല്‍സവത്തിമിര്‍പ്പിനിടയിലും ബേക്കല്‍ പുഴപോലെ ശാന്തമായോഴുകിയ ജന ലക്ഷങ്ങളെ ഉല്‍സവം കണ്ട് സന്തോഷപൂര്‍വ്വം തിരിച്ചയക്കാന്‍ കാണിച്ച വ്യഗ്രത, ചുമതലാ ബോധം ഇതു കൂടി കണക്കിലെടുത്താണ് ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യുപി വിപിനിനെ തേടി ജില്ലാ പോലീസ് മേധാവിയുടെ പ്രശംസാപത്രമെത്തിയതെന്ന് ഉല്‍സവത്തില്‍ പങ്കെടുത്തവരും, പ്രവര്‍ത്തകരും കരുതുന്നു.
              
Bekal Police Station, Article, Police, Police Station, Bekal, Kerala, Kasaragod, Temple Fest, Temple, District Police Chief's award to Bekal station.

നീതിന്യായ നിര്‍വഹണ രംഗത്തെ സേവകന് ഈ അംഗീകാരം ഇനിയും വളരാനുള്ള വളവും, വെള്ളവുമാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഉല്‍പ്പത്തി മുതല്‍ക്കുണ്ട് ആറാട്ടും ഭരണിയും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവം. ആഹ്ലാദാരവങ്ങളുടെ കൂത്തുല്‍സവം. ഒരു ജനതയാകെ സ്വയം മറന്നു തുള്ളിച്ചാടുന്ന ദിനങ്ങള്‍, അവര്‍ അവരെത്തന്നെ മറക്കുന്ന വേളകള്‍. അവിടെ വേണം പോലീസിന്റെ നിയന്ത്രണം. ഭാരിച്ച പണിയാണത്. ആര് ആരെ തുറിച്ചു നോക്കിയാലും ഉത്തരം പറയേണ്ടത് പോലീസ്. പരിസരം അഴുക്കായിട്ടാല്‍, കുമിഞ്ഞു കൂടിയ ഉല്‍സവ മാലിന്യങ്ങള്‍ മാറ്റിയില്ലെങ്കില്‍ വരെ പോലീസിനാണ് പഴി. ആറാട്ടിന് കൊടിയേറും മുമ്പേ, കീഴൂരില്‍ നിന്നും, കടലോരം വഴി തൃക്കണ്ണാടിലേക്കെത്തുന്ന എഴുന്നെള്ളത്തിന്റെ പാത വൃത്തിയാക്കല്‍ തുടങ്ങി ഭരണി കഴിഞ്ഞ് മൂന്നു ടണ്ണോളം മാലിന്യങ്ങള്‍ ജനം നാട്ടിലുപേക്ഷിച്ചു പോയപ്പോള്‍ വരെ, ക്ഷേത്ര പരിസരം മലിനമായതോടെ, പഞ്ചായത്തും ക്ഷേത്രകമ്മറ്റിക്കാരും നാട്ടിലെ നാറ്റം അജണ്ടയാക്കി പോരിനിറങ്ങിയപ്പോള്‍, ഒക്കെ പോലീസിനു വെറുതെയിരിക്കാന്‍ കഴിഞ്ഞില്ല. ഇതെടുത്തു മാറ്റാന്‍ ഹരിതകര്‍മ്മ സേനയോട് നിര്‍ബന്ധിക്കാന്‍ വരെ പോലീസിന്റെ സാന്നിദ്ധ്യം ആവശ്യമായി വന്നു.

ബേക്കല്‍ സിഐ യുപി വിപിന്‍ പോലുമറിയാതെ അദ്ദേഹത്തിന്റെ സേവന തല്‍പ്പരത ജനമിരമ്പുന്ന നാട് തിരിച്ചറിഞ്ഞിരുന്നു. നാട്ടുകൂട്ടത്തിന്റെ മനമറിഞ്ഞ പോലീസ് മേധാവി പ്രശസ്തി പത്രം നല്‍കി ബേക്കലിന്റെ ചുമതലക്കാരനെ ആദരിച്ചു. ഇത് ജനം ഒത്തുചേര്‍ന്നു നടത്തിയ നാട്ടുല്‍സവങ്ങള്‍ക്കു കൂടി ലഭിച്ച ഗുഡ് സര്‍ട്ടിഫിക്കറ്റാണ്. പാലിലെ വെണ്ണയെന്നപോലെയാണ് നിയമം. വേര്‍തിരിച്ചെടുക്കുക പ്രയാസം. നിയമം അനുവദിക്കുന്നതും, അനുവദിക്കാത്തതുമായ ജനവൈകാരികതയെ തന്റേതായ ശൈലിയില്‍ തഴുകിയും തലോടിയും വേണ്ടിടത്ത് പോലീസ് മുറ പ്രയോഗിച്ചും ഒരു അല്ലല്‍ പോലും പുറത്തറിയിക്കാതെ പത്ത് ദിവസത്തോളം നീണ്ടു നിന്ന ഉല്‍സവങ്ങളെ വരുതിയിലാക്കാന്‍ സാധിച്ചത് അത്യപൂര്‍വ്വ ബഹുമതിയാണ്. ഒരു മൂക്കു ചീറ്റല്‍ വരെ എങ്ങുമുണ്ടായില്ല. ഗുണ്ടാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു പേരെടുക്കാന്‍ വ്യഗ്രത കാണിക്കുന്ന ഞരമ്പു രോഗികള്‍ വരെ ഒതുങ്ങി നിന്ന് ഉല്‍സവം കണ്ടു.
       
Bekal Police Station, Article, Police, Police Station, Bekal, Kerala, Kasaragod, Temple Fest, Temple, District Police Chief's award to Bekal station.

ആറാട്ടും ഭരണിക്കും മുന്നോടിയായി ചരിത്രപ്രസിദ്ധിയാര്‍ജിച്ച മഹോല്‍സവം ബേക്കലില്‍ നടന്നിരുന്നു, ബേക്കല്‍ ഫെസ്റ്റ്. കടലിന്റെ റാണി - ബേക്കല്‍ ബീച്ച് - പതിനായിരങ്ങളെ ക്ഷണിച്ചു വരുത്തി. വരുന്നവരെ നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. കടലിലും കരയിലും തുളളിച്ചാടാന്‍, സ്വയം മറക്കാന്‍ വന്നു ചേരുന്നവര്‍. കടല്‍ ആരെയെങ്കിലും കൂടെ കൂട്ടിക്കൊണ്ടു പൊയ്ക്കളയുമോ, തുടങ്ങി ടെന്റ് കെട്ടുന്നവന്‍ വീണു കാലൊടിയുന്നുണ്ടോ എന്നു വരെ പോലീസ് നോക്കണം. പോലീസും മനുഷ്യനാണ്. ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ നിരത്തിവെക്കാന്‍ കൈവശം ഏറെ തെളിവുകളുള്ള നീതീന്യായ നിര്‍വ്വഹണ സമൂഹം. വായിച്ചു പഠിക്കാന്‍ ഏറെയുള്ള തുറന്ന പുസ്തകം. രാജഭരണ കാലം മുതലുള്ള പോലീസ് യൂണിഫോമുകളുടെ പ്രദര്‍ശനം മുതല്‍ സെല്‍ഫ് ഡിഫെന്‍സ് സെക്ഷന്‍, ലൈവ് ഡെമോ സെക്ഷന്‍, ഹെല്‍പ് ഡെസ്‌ക്, വുമണ്‍ സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടു പഠിച്ചു. ബേക്കല്‍ ഫെസ്റ്റിന്റെ വിജയമെന്നാല്‍ പോലീസിന്റെ കര്‍മ്മ വീര്യത്തിന്റെ - ഏകോപനത്തിന്റെ - വിജയം എന്നു കൂടി കൂട്ടിച്ചേര്‍ക്കണം.

ഒരു മാതൃക പോലീസ് സ്റ്റേഷന്‍ തന്നെ ഫെസ്റ്റില്‍ നിര്‍മ്മിക്കപ്പെട്ടു. അന്യം നില്‍ക്കാനല്ല, കൂടുതല്‍ അടുപ്പിക്കലാണ് പോലീസെന്ന് ജനത്തിനു പഠിക്കാനായി. സൈബര്‍ സെല്‍, ബോംബ് സ്‌ക്വാഡ്, മൊബൈല്‍ ജാമര്‍, ആയുധങ്ങള്‍, തുടങ്ങിയവയുടെ പ്രദര്‍ശനം കാണാനും ആളുകള്‍ തടിച്ചു കൂടി. ബേക്കലിനെ ആദരിക്കണം, ജില്ലാ പോലീസ് മേധാവി നേരത്തെത്തന്നെ ഇത് മനസില്‍ കുറിച്ചിട്ടിരിക്കണം. കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതിന്റെ മികവ്, പാലക്കുന്ന് മുതല്‍ പള്ളിക്കര വരെ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം, 'ലഹരിക്കെതിരെ ജനകീയ കവചം' എന്ന ക്യാമ്പയിനു വേണ്ടി എടുത്ത താല്‍പ്പര്യം, ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്റെ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ച കേസിലെ പ്രതികളെ വൈകാതെ പിടികൂടിയത്, ഇതെല്ലാം ഡോ. വൈഭവ് സക്സേനയുടെ മനസിലുണ്ടാവണം.

മുന്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന ശില്‍പ്പയുടെ പ്രത്യേക താല്‍പര്യ പ്രകാരം നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കും, ഇതര സംവിധാനങ്ങള്‍ക്കും ഒരു കേടുപാടും വരുത്താതെ സംരക്ഷിക്കാന്‍ സാധിക്കുന്നതിന്റെ മനുഷ്യപ്പച്ച കണ്ടു കൊണ്ടായിരിക്കണം. പണ്ട്, മണ്ണരിച്ചു ചുമന്നു കൊണ്ടുവന്ന് ചിതല്‍ നിര്‍മ്മിച്ചു കൂട്ടിയ മഹാഗോപുരങ്ങളായിരുന്നു സ്റ്റേഷനകത്തെ ഓരോ മൂലകളും. എല്ലാം തൂത്തെറിയപ്പെട്ടു. പാറാവുകാരന്റെ അഭിസംബോധനയില്‍ വരെ ചന്ദനതിരിയുടെ സുഗന്ധം നിറഞ്ഞു. കൈകഴുകി തൊടേണ്ടുന്ന കുഷ്യനിട്ട ഇരിപ്പിടങ്ങള്‍, കോര്‍പറേറ്റ് ഓഫീസുകളെ വെല്ലുന്ന സജ്ജീകരണങ്ങള്‍, കടല്‍ കാറ്റേറ്റ് സദാസമയവും തണല്‍ വരിച്ചു നില്‍ക്കുന്ന മുറ്റം. അനുഗ്രഹം ചൊരിയുന്ന മഹാത്മ, പഴയ ഇരുട്ട് മുറിക്കു പകരം പ്രകാശിക്കുന്ന ലോക്കപ്പ്. നീതി തേടി കടന്നു ചെല്ലുന്നവന് മനസില്‍ മധുരം നിറച്ച് പറഞ്ഞയക്കുന്ന സൗഹൃദാന്തരീക്ഷം. ജീവിതാനുഭവങ്ങളുടെ കനല്‍ക്കട്ടയുമായെത്തുന്നവരെ വീശിത്തണുപ്പിക്കുകയാണ് ബേക്കല്‍ സ്റ്റേഷന്‍. മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മ്മങ്ങളുമായി കുറ്റവാളികള്‍ക്കു വരെ മാനസാന്തരത്തിനുള്ള ഇടമായി ഇവിടം മാറുന്നു.

മാനവികതയുടെ പൂക്കള്‍ വിരിയുന്നിടം. ഗുണനിലവാരത്തിനു കേടു പറ്റാതെ നിലനിര്‍ത്താന്‍ ചുമതലക്കാരനായ യുപി വിപിനു സാധിക്കുന്നു എന്നിടത്താണ് ജില്ലാ പോലീസ് മേധാവി നല്‍കിയ വിജയപുരസ്‌ക്കാരത്തിന്റെ പൊരുള്‍. അതിനു പുറമേയാണ് ജനം, ക്ഷേത്ര കമ്മിറ്റികള്‍, ആഘോഷ കമ്മിറ്റികള്‍ നല്‍കുന്ന ബിഗ് സല്യൂട്ട്.

Keywords: Bekal Police Station, Article, Police, Police Station, Bekal, Kerala, Kasaragod, Temple Fest, Temple, District Police Chief's award to Bekal station.
< !- START disable copy paste -->

Post a Comment