Join Whatsapp Group. Join now!
Aster MIMS 06/06/2023

Budget Prize | ഇത് മടിക്കൈ സ്പെഷ്യല്‍; ബജറ്റ് സമ്മാനമായി 'കണിക്കലം'

Different Budget Prize in Madikai Panchayath, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മടിക്കൈ: (www.kasargodvartha.com) നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും ബജറ്റ് സമ്മേളനങ്ങളില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ക്ഷണിതാക്കള്‍ക്കും മറ്റും സമ്മാനം നല്‍കുക പതിവാണ്. ഇതില്‍ നാടിന്റെ തനത് ഉല്‍പന്നം നല്‍കി മാതൃക കാട്ടിയിരിക്കുകയാണ് മടിക്കൈ ഗ്രാമപഞ്ചായത്.
            
News, Kerala, Kasaragod, Budget, Panchayath, Madikai, Top-Headlines, Different Budget Prize in Madikai Panchayath.

വ്യാഴാഴ്ച വൈസ് പ്രസിഡണ്ട് വി പ്രകാശന്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സമ്മാനമായി നല്‍കിയത് വിഷുക്കൈനീട്ടമാണ്. വിഷു ആഘോഷത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത, മടിക്കൈ ഗ്രാമത്തില്‍ നിര്‍മിക്കുന്ന കണിക്കലമാണ് ബജറ്റ് സമ്മാനമായി നല്‍കിയത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിഷുക്കാലത്ത് വിപണിയിലെത്തുന്നതില്‍ 90 ശതമാനവും മടിക്കൈ എരിക്കുളത്തുനിന്നും പരമ്പരാഗതമായി ഉണ്ടാക്കുന്ന കണിക്കലങ്ങളാണ്. ഈ കണിക്കലമാണ് ബജറ്റ് അവതരണത്തിന് ശേഷം വൈസ് പ്രസിഡണ്ട് സമ്മാനിച്ചത്. സന്തോഷപൂര്‍വമാണ് എല്ലാവരും കണിക്കലം ഏറ്റുവാങ്ങിയത്.
         
News, Kerala, Kasaragod, Budget, Panchayath, Madikai, Top-Headlines, Different Budget Prize in Madikai Panchayath.

Keywords: News, Kerala, Kasaragod, Budget, Panchayath, Madikai, Top-Headlines, Different Budget Prize in Madikai Panchayath.
< !- START disable copy paste -->

Post a Comment