city-gold-ad-for-blogger

Death | അബ്ദുർ റഹ്‌മാൻ കൈതോടിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ജനകീയ നീതി വേദി; 'നാട്ടക്കൽ ഹമീദിന്റെ കേസന്വേഷണത്തിൽ നടത്തിയ ഇടപെടലുകൾ കാരണം വധഭീഷണിയുണ്ടായിരുന്നു'

കാസർകോട്: (www.kasargodvartha.com) ജനകീയ നീതിവേദി ജില്ലാ സെക്രടറി അബ്ദുർ റഹ്‌മാൻ കൈതോടിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. മാർച് 28ന് ചൊവ്വാഴ്ച പുലർചെ ഗാളിമുഖയിൽ വെച്ച് നാല് പേരടങ്ങുന്ന ആക്രമി സംഘം പിന്തുടരുന്നതിനിടെ തന്റെ വാഹനം ഒഴിവാക്കി ഓടിച്ചെന്ന് ഒരു ബാർ ഹോടെലിന് മുന്നിൽ വന്നു നിൽക്കുകയും ശേഷം ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്ന് കേരള, കർണാടക സർകാരുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.
        
Death | അബ്ദുർ റഹ്‌മാൻ കൈതോടിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ജനകീയ നീതി വേദി; 'നാട്ടക്കൽ ഹമീദിന്റെ കേസന്വേഷണത്തിൽ നടത്തിയ ഇടപെടലുകൾ കാരണം വധഭീഷണിയുണ്ടായിരുന്നു'

നാല് മാസങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നാട്ടക്കൽ ഹമീദിന്റെ കേസന്വേഷണത്തിൽ റഹ്‌മാൻ കൈതോട് നടത്തിയ ഇടപെടലുകൾ കാരണം കേസ് പുനരന്വേഷണത്തിന്റെ വഴിയിൽ എത്തി നിൽക്കുന്നതിനിടയിൽ റഹ്‌മാന് വധഭീഷണിയുണ്ടായിരുന്നു. ഈ കേസ് അന്വേഷിക്കുന്നതിൽ വിറളി പൂണ്ട ചിലരായിരിക്കാം റഹ്‌മാന്റെ ക്വാറിക്കരികിലേക്ക് രാത്രി കടന്നുചെന്നതെന്ന് സംശയിക്കുന്നതായും ഇതിനെകുറിച്ചെല്ലാം അന്വേഷിക്കണമെന്നും ഭാരാവാഹികളായ സൈഫുദ്ദീൻ കെ മാക്കോട്, ഹമീദ് ചാത്തങ്കെെ, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മാഈൽ ചെമ്മനാട്, ശരീഫ് സലാല, അബ്ദുർ റഹ്‌മാൻ തെരുവത്ത്, ബശീർ കുന്നരിയത്ത്, അബ്ബാസ് കൈനോത്ത് എന്നിവർ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, News, Death, Case, Investigation, Threatened, Karnataka, Government, Top-Headlines, Demands to investigate mystery of Abdur Rahman Kaithod's death.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia