തിങ്കളാഴ്ച പുലര്‍ചെ 3.20 മണിയോടെ അസാധാരണമായി തെരുവുനായ്ക്കള്‍ കുരയ്ക്കുന്നത് കേട്ട്, തൊട്ടടുത്തുള്ള ഐവ സില്‍ക്സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ എം യൂസുഫ് പരിശോധിച്ചപ്പോഴാണ് മാനിനെ ശ്രദ്ധയില്‍ പെട്ടത്. സമീപത്ത് തന്നെയുള്ള കാസര്‍കോട് വാര്‍ത്ത ഓഫീസിന്റെ സിസിടിവിയില്‍ മാനിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
മാനിനെ കണ്ട് തെരുവുനായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതും അല്‍പ സമയത്തിനകം തന്നെ മാന്‍ പിന്തിരിഞ്ഞോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രഗിരിപ്പുഴ കടന്ന് പ്രസ് ക്ലബിനടുത്തുള്ള കുറ്റിക്കാടിലൂടെയാണ് മാന്‍ എത്തിയതെന്നാണ് സംശയിക്കുന്നത്.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Animal, Viral-Video, Video, Press Club, Entertainment, Deer, Press Club Kasaragod, Deer spotted at Kasaragod city.
< !- START disable copy paste -->