വനിതാ ഡോക്ടറെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി സദാ റഹ് മത് ജഹാന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് മേയര്‍ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ വീണത്. പുലര്‍ചെ നാല് മണിക്കായിരുന്നു സംഭവം.
ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂര്‍ ആശുപത്രിയില്‍ കഴിഞ്ഞ കുറേ കാലമായി സേവനമനുഷ്ഠിച്ചു വരികയാണ് സദാ റഹ് മത്.
Keywords: Death of young doctor shook Mahe, Kannur, News, Top-Headlines, Dead, Dead body, Doctor, Kerala.