ദുബൈ: (www.kasargodvartha.com) കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം കെഎംസിസി പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലേക്ക് അയച്ചു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള വിശ്രമത്തിനിടെ മരണപ്പെട്ട ദുബൈ ദെയ്ര മുര്‍ശിദ് ബസാറില്‍ ബ്രോസി വാചസില്‍ ജോലി ചെയ്തിരുന്ന രാജസ്താന്‍ സ്വദേശി പവന്‍കുമാര്‍ സോണിയുടെ മൃതദേഹമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ ജെനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരിക്ക, കണ്‍വീനര്‍ സുഹൈല്‍ കോപ്പ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചത്.
ജാതിയോ മതമോ നിറമോ നോക്കാതെ കെഎംസിസി ചെയ്യുന്ന സേവനങ്ങള്‍ വിലപ്പട്ടതാണെന്ന് അറിയിച്ച പവന്‍കുമാറിന്റെ ബന്ധുക്കള്‍ ഉള്‍പെടെയുള്ളവര്‍ ഇബ്രാഹിം ബേരിക്കയ്ക്കും സുഹൈല്‍ കോപ്പയ്ക്കും നന്ദി അറിയിച്ചു.
Keywords: Latest-News, World, Kerala, Kasaragod, Gulf, Dubai, Dubai-KMCC, KMCC, Obituary, Dead Body, Top-Headlines, Dead body of expatriate who died in Dubai sent home.
< !- START disable copy paste -->